
Tamil
ഇപ്പോളിതാ വിജയ്യും എ ആര് മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തില്‍ മഡോണയും!
ഇപ്പോളിതാ വിജയ്യും എ ആര് മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തില്‍ മഡോണയും!

പ്രേമത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ.ഇപ്പോളിതാ വിജയ്യും എ ആര് മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തില്‍ മഡോണയും എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍’ സിനിമയുടെ റിലീസ് ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സണ്‍ പിക്ചേഴ്സ് ആയിരിക്കും മുരുകദോസ് ചിത്രം നിര്‍മിക്കുക. മാസ്റ്ററിന് ശേഷം വിജയ് ചെയ്യുന്നത് മുരുഗദോസ് ചിത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പരന്നിരുന്നു.
തെന്നിന്ത്യന്‍ നടിമാരായ കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്ഡെ എന്നിവര്‍ ആയിരിക്കും ചിത്രത്തില്‍ നായികമാരായെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ചിത്രത്തിലെ രണ്ട് നായികമാരിലൊരാളായി മലയാളികളുടെ പ്രേമം നായിക മഡോണ സെബാസ്റ്റ്യന്‍ എത്തുമെന്ന വാര്‍ത്ത മനോരമ ഓണ്‍ലൈന്‍ പുറത്തുവിട്ടിരിക്കുന്നത്.
തമിഴില്‍ കാതലും കടന്തു പോകും, കവന്‍, ജുങ്കാ, പവര്‍ പാണ്ടി, വാനം കൊട്ടട്ടും എന്നീ സിനിമകളില്‍ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചിട്ടുണ്ട്. വിജയ്യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 നായിരിക്കും ദളപതി 65ന്റെ ടൈറ്റില്‍ റിലീസ്. അന്നായിരിക്കും ചിത്രത്തിലെ നായികയാരെന്ന കാര്യം പുറത്തുവിടുക.
about vijay movie
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...