
Malayalam
ഗര്‍ഭിണിയായ എന്റെ മകളെ വീട്ടിലെത്തിച്ചു; സുരേഷ്ഗോപിയുടെ വലിയ മനസിന് നന്ദി!
ഗര്‍ഭിണിയായ എന്റെ മകളെ വീട്ടിലെത്തിച്ചു; സുരേഷ്ഗോപിയുടെ വലിയ മനസിന് നന്ദി!
Published on

ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യതിയാണ് സുരേഷ് ഗോപി.കോടീശ്വരൻ എന്ന പരിപാടിയിലൂടെ ചെറിയ സഹായങ്ങളല്ല താരം ചെയ്തുകൊണ്ടിരിക്കുന്നത്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചുള്ള കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഛായാഗ്രാഹകനായ അഴകപ്പൻ.
പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യത്വപരമായി ഇടപെടുന്ന നേതാക്കന്മാരെയാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറയുന്നു. തന്റെ റസാഖിനും കുടുംബത്തിനും സുരേഷ് ഗോപി ചെയ്ത സഹായത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം സുരേഷ് ഗോപിയെക്കുറിച്ച് കുറിച്ചിട്ടുള്ളത്.
സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടില്‍ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷെ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു , എന്നും നന്മ ചെയ്യാന്‍ വെമ്ബുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവര്‍ക്കെല്ലാമറിയാം , മനസ്സില്‍ കളങ്കമില്ലാത്തതു കൊണ്ട്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന. അനീതി കാണുമ്ബോള്‍ എതിര്‍ത്തു പോകുന്ന. ആരുടെയെങ്കിലും സങ്കടം കേള്‍ക്കുമ്ബോള്‍ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു .അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.
ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി. ഗള്‍ഫില്‍നിന്ന് നാട്ടില്‍ വരാന്‍ കഴിയാതെ ഗര്‍ഭിണിയായ എന്റെ മകള്‍ക്കും അവളുടെ രോഗിയായ ഭര്‍ത്താവിന്റെ ഉപ്പക്കും ഉമ്മക്കും. നാട്ടിലേക്കു വരാന്‍ എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കൈയില്‍ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ആ മഹാ മനസ്സിന് ഞാന്‍ നന്ദി എന്ന് പറയില്ല.
ആ നന്ദി എന്നും ഒരു പ്രാര്ത്ഥനയായിഅദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സില്‍ സൂക്ഷിക്കും. എന്നും ഹൃദയത്തില്‍ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിക്കും.ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നമ്മുടെ രാജ്യത്ത് വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്ഉണ്ടാവട്ടെ. തീര്‍ച്ചയായും നമ്മുടെ കേരളത്തിനും സുരേഷ് ഗോപിയെകൊണ്ട് ഒരുപാട് നന്മകള് ഉണ്ടാവും.തീര്‍ച്ച, ഇതായിരുന്നു റസാഖ് കണ്ണൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
about suresh gopi
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...