
Malayalam
അവര്‍ മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുത്;അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു!
അവര്‍ മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുത്;അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നു!

പകരംവെയ്ക്കാൻ കഴിയാത്തവരാണ് ഓരോ ദുരന്തത്തിലൂടെയും നമ്മെ വിട്ടു പോകുന്നത്. ഇതു പോലൊരു രാത്രിയാത്രയുടെ നഷ്ടമായിരുന്നു നടി മോനിഷ. വളരെ ചെറുപ്പത്തിലെ ആ യുവനടിയുടെ മരണം സംഭവിച്ചു.എന്നാൽ മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
തന്റെ ഫേസ്ബുക്ക് (Facebook) അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം. എന്തിനാണ് മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതെന്ന് തനിക്കറിയില്ലെന്നും മുഖത്ത് യാതൊരു ചലനങ്ങളുമില്ലാത്ത ഒരു നടിയെ മലയാള സിനിമയില്‍ താന്‍ കണ്ടിട്ടില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. ഇപ്പോഴിതാ, ശാരദക്കുട്ടിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന് ജൂറി അംഗമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി.
മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാനുള്ളത് ജൂറിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു എന്നദ്ദേഹം പറയുന്നു. അവര്‍ മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊന്നും പറയരുതെന്നും ഇതെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജാനു ബവുറയെ പോലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് മോനിഷയ്ക്ക് അവാര്‍ഡ് നല്കാന് തീരുമാനിച്ചത്. മോനിഷയെ കൂടാതെ അന്ന് അവാര്‍ഡിനായി പരിഗണിച്ചത് സീമാ ബിശ്വാസിന്റെ പ്രകടനമാണ്. എന്നാല്‍, എല്ലാ സീനിലും ഒരുപോലെ അഭിനയിച്ച മോനിഷയ്ക്ക് അവാര്‍ഡ് നല്കാന് തീരുമാനിക്കുകയായിരുന്നു.
1986ല്‍ പുറത്തിറങ്ങിയ ‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോനിഷയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
about monisha
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....