മാറ്റമുണ്ടാകണം.. ഞാൻ സന്തുഷ്ടയാണ്, സംതൃപ്തയല്ല: ഭാവന
Published on

മലയാളത്തിൽ നിന്ന് അന്യഭാഷകളിലേക്ക് ചേക്കേറിയ നടിയാണ് ഭാവന. മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത നടിയാണ് ഭാവന. എന്നാൽ ഇപ്പോൾ മലയാളത്തിൽ ചുരുങ്ങിയ കഥാപാത്രങ്ങളാണ് നടി ചെയ്യുന്നത്.
നടിയുടെ വിവാഹമെല്ലാം മലയാള സിനിമ ആഘോഷമാക്കിയിരുന്നു.മലയാള സിനിമയിൽ ഇപ്പോൾ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ട് അതുകൊണ്ട് തന്നെ മലയാള സിഎൻമയിൽ തിരിച്ചു വരണമെന്ന ആഗ്രഹം നടി സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിൽ വരേണ്ട മാറ്റങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് നടി ഇങ്ങനെ പറയുന്നത്.
നടിയുടെ വാക്കുകൾ ……
“ബോളിവുഡിൽ ഉണ്ടായ പോലെ സ്ത്രീ കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി പ്രാധാന്യം കല്പിക്കുന്ന സിനിമകൾ മലയാളത്തിലും ഉണ്ടാവണമെന്നാണ് ആഗ്രഹം, അതുമൂലം ഇൻഡസ്ട്രിയിൽ ഒരുപാട് പ്രതിസന്ധികൾ ഇല്ലാതാക്കാൻ സഹായിച്ചേക്കും.
എന്നും നായകനെ ചുറ്റിപറ്റി മാത്രം മുന്നോട്ടു പോവുന്ന നായികാ കഥാപാത്രങ്ങളുടെ കാലത്തിന് ആരാണ് ഒരു മാറ്റം ആഗ്രഹിക്കാതുള്ളത്. ഈ കാലഘട്ടത്തിനിടക്ക് ഒത്തിരി നല്ല സിനിമകളും ചെയ്യാൻ പറ്റി, എന്റേതായ പരാജയങ്ങളും വിജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാൻ സന്തുഷ്ടയാണ്, പക്ഷെ സംതൃപ്തയല്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. സിനിമ ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രൊഫഷനാണ്.
15 വയസ് മുതൽ ഞാൻ ചെയ്യുന്ന എന്റെ തൊഴിൽ. ഒരു വിവാഹമോ മറ്റു കാര്യങ്ങളോ ഒക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫെഷൻ ഉപേക്ഷിക്കാൻ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ല. നല്ല കഥാപാത്രങ്ങൾക്കായി അവസരങ്ങൾ വന്നാൽ തീർച്ചയായും ഇനിയും ചെയ്യും. സൗത്ത് ഇന്ത്യയിൽ മാത്രമാണ് കൂടുതലും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത്. ഒരു മാറ്റം ഇവിടെയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു”.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...