
Bollywood
കോവിഡ്-19: ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു
കോവിഡ്-19: ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു
Published on

കോവിഡ്-19 നെ തുടർന്ന് ചികിത്സയിലിരിക്കെ മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയുണ്ടായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു
ആശുപത്രി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വ്യാഴ്യാഴ്ച അനില്‍ സുരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അന്ന് വൈകീട്ട് ഏഴ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. സഹോദരന് രാജീവ് സുരിയാണ് അനില്‍ സുരിയ്ക്ക് കൊറോണ വൈറസ്ബാധയുണ്ടായിരുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.
പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്മെന്റ് അണിഞ്ഞു കൊണ്ടാണ് അനില്‍ സുരിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പഴയ ഹിന്ദി ഹിറ്റുകളായ രാജ് തിലക്, കര്‍മയോഗി എന്നിങ്ങനെ നിരവധി സിനിമകളാണ് അനില്‍ സുരി നിര്‍മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ ബോളിവുഡിലെ നിരവധി പേര് അനുശോചനം രേഖപ്പെടുത്തി
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...