Connect with us

വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു; മനേക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പാർവതി

Malayalam

സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്.
ഈ സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രം​ഗ​ത്ത് വന്നത് വാർത്തയായിരുന്നു.

മനേക ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. മൃ​ഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണ് അത് ക്രിമിനൽ കുറ്റം തന്നെയാണെന്നും എന്നാൽ ഈ വിഷയത്തിൽ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു എന്നും പാർവതി ട്വീറ്റ് ചെയ്തു.

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.

വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top