
News
മഞ്ജുവിന്റെ വീട്ടിൽ ടീവി എത്തി; ഇച്ചായൻ പൊളിയാണ്;കയ്യടിച്ച് ആരാധകർ!
മഞ്ജുവിന്റെ വീട്ടിൽ ടീവി എത്തി; ഇച്ചായൻ പൊളിയാണ്;കയ്യടിച്ച് ആരാധകർ!

എച്ചിപ്പാറ സ്കൂള്‍ കോളനിയിലെ രഞ്ജുവിന്റെ വീട്ടില്‍ പഠനസഹായത്തിനായി ടിവി എത്തിച്ചു കൊടുത്തിരിക്കുകയാണ് നടൻ ടോവിനോ തോമസ്.ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുവാൻ തയ്യാറാക്കിയിരിക്കുന്ന “അതിജീവനം എം.പീസ്സ് എഡ്യുകെയർ “ പദ്ധതി വഴിയായിരുന്നു ടൊവീനോയുടെ സഹായം. ടൊവീനോയ്ക്കൊപ്പം രഞ്ജുവിന്റെ വസതിയില്‍ ടി.എന്‍. പ്രതാപന് എംപിയും എത്തിയിരുന്നു.
‘കോവിഡ് 19 സാഹചര്യത്തില്‍ എല്ലാവര്ക്കും സ്കൂളില്‍ പോയി പഠിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. അതിന് പകരമായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍ക്കാര്‍ തുടങ്ങിയത്. പക്ഷേ അതെല്ലാവരിലേയ്ക്കും എത്തണമെങ്കില്‍ ഇങ്ങനെയുള്ളവരെ കണ്ടെത്തി അവര്‍ക്ക് സൗകര്യം ഒരുക്കണം. മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത പല കുടുംബങ്ങള്‍ ഉണ്ട്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ എനിക്ക് എന്തുചെയ്യാനാകും എന്ന് ചിന്തിക്കാറുണ്ടായിരുന്നു.
എന്റെ മകള്‍ക്ക് രണ്ട് വയസ്സാണ്. അവളുടെ വിദ്യാരംഭം ഓണ്‍ലൈനിലൂടെയായിരുന്നു. ജൂണ്‍ 2 മുതല്‍ അവള് എല്‍കെജിയില്‍ ചേര്‍ന്നു. അങ്ങനെ ഇരിക്കുമ്ബോഴാണ് പ്രതാപേട്ടന് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് പറഞ്ഞത്. നല്ലൊരു ആശയമാണെന്ന് തോന്നിയതുകൊണ്ടാണ് ഇതില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചത്.’-ടൊവീനോ പറഞ്ഞു.
about tovino thomas
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...