
Malayalam
മോഹന വാഗ്ദാനം നൽകി ക്ഷണം; ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് ശരീരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കസ്തൂരി
മോഹന വാഗ്ദാനം നൽകി ക്ഷണം; ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് ശരീരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കസ്തൂരി

തന്റെ നിലപാടുകൾ എവിടെ വേണമെങ്കിലും തുറന്നു പറയുന്ന നടിയാണ് കസ്തൂരി വിവാദപരമായ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നുപറയുന്നതിൽ മുന്നിലാണ്.
തമിഴ് സിനിമയിലൂടെ മലയാളത്തിൽ ചുവടു വച്ച കസ്തൂരി മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അനിയന് ബാവ ചേട്ടന് ബാവ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് സുപരിചിതയാണ് താരം.
കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി വൻ വിവാദങ്ങളും പൊല്ലാപ്പുകളുമാണ് സിനിമലോകത്തെ കാസ്റ്റിംഗ് കൗച്ച് ഉണ്ടാക്കി വെക്കുന്നത്. തെലുങ്ക് താരസുന്ദരി ശ്രീ റെഡ്ഡി തുടക്കം കുറിച്ചു തൊടുത്തു വിട്ട ആരോപണങ്ങളുടെ ചുവടു പിടിച്ച് നിരവധി പേരാണ് തങ്ങൾക്കു നേരിടേണ്ടി വന്ന ചൂഷണത്തെ പറ്റി തുറന്നു പറഞ്ഞെത്തിയത്. തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ഇത്തരത്തിലെ ചൂഷണത്തെക്കുറിച്ച് കസ്തൂരിയും ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു
താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാൽ ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ ആ കാര്യത്തെ കൂൾ ആയിത്തന്നെ താൻ ഡീൽ ചെയ്തുവെന്നും കസ്തൂരി പറയുന്നു.. താൻ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായത്. തന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തിയിരുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം എനിക്കു മനസ്സിലായിരുന്നില്ല അയാളുടെ ഉദ്ദേശം. എന്നാൽ തനിക്ക് കാര്യം മനസ്സിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി തന്നെ താൻ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി പറഞ്ഞിരിന്നു. പിന്നെ തനിക്കു മറ്റൊരു ദുരനുഭവമുണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു വ്യക്തിയുടെ ഭാഗത്തു നിന്നായിരുന്നു.
അദ്ദേഹം ഒരു നിർമ്മാതാവായിരുന്നുവെന്നും താരം ഓർക്കുന്നു. തനിക്കു ഒരുപാട് മോഹന വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. പക്ഷെ അയാളുടെ പ്രായത്തെയോർത്ത് കൂടുതലൊന്നും തനിക്കു പറയാൻ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി കൂട്ടിച്ചേർത്തു.
1991 ല്‍ ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെയാണ് തമിഴ്നാട്ടുകാരിയായ കസ്തൂരി മലയാളത്തിലെത്തുന്നത്. പിന്നീട് അഗ്രജന്, സ്നേഹം, മംഗല്യപ്പല്ലക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കസ്തൂരിയെ മലയാളത്തില്‍ ഏറ്റവും ജനപ്രിയയാക്കിയ ചിത്രമാണ് അനിയന് ബാവ ചേട്ടന് ബാവ. ഇതിലെ അമ്മു ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി. 1999ലെ പഞ്ചപാണ്ഡവര്‍ എന്ന ചിത്രത്തിന് ശേഷം മലയാളം വിട്ടതാണ് കസ്തൂരി. പിന്നീട് തമിഴ്, കന്നഡ സിനിമകളില്‍ സജീവമായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴില്‍ ചില ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് കസ്തൂരി തിരിച്ചുവന്നത്. മിലിയിലൂടെ കസ്തൂരി മലയാളിത്തിലും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ അത് നടന്നില്ല.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...