Malayalam
കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു വന്ദിത;ഞങ്ങൾ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമൊക്കെ പിന്നീടാണ്!
കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു വന്ദിത;ഞങ്ങൾ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമൊക്കെ പിന്നീടാണ്!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീറാം രാമചന്ദ്രൻ. ‘ജീവ’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീറാം പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ ശ്രീറാം സിനിമാ- സീരിയൽ രംഗത്തെത്തിയിട്ട് ഏഴു വർഷങ്ങൾ പിന്നിടുന്നു. ആർട് അസിസ്റ്റന്റ്, സഹനടൻ, സീരിയൽ നായക നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവു തെളിയിച്ച ശ്രീറാം ലക്ഷ്യം ബിഗ് സ്ക്രീൻ തന്നെയാണ്. ക്ലാസിക്കൽ ഡാൻസറായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ.ഇപ്പോളിതാ ഇവരുടെ പ്രണയ വിവാഹത്തെക്കുറിച്ചും തന്റെ സിനിമാ മോഹത്തെക്കുറിച്ചും തുറന്നു പറയുകയാണ് ശ്രീറാം.
ചിന്മയയിൽ എന്റെ ജൂനിയർ ആയിരുന്നു വന്ദിത. കോളേജ് പഠന ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തുടക്കത്തിൽ വന്ദിതയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. കാരണം എന്റെ അഭിനയ മോഹം തന്നെയാണ്.എന്നാൽ ന്നാൽ ബ്രദർ ഇൻ ലോ പൂർണ പിന്തുണയായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും കണ്ടപ്പോൾ തന്നെ ഇഷ്‍ടമാകുകയായികരുന്നു. അങ്ങനെ ഞങ്ങൾ വിവാഹിതരായി.
മലർവാടി ആർട്സ് ക്ലാബ് എന്ന സിനിമ ചെയ്തു. അതിന് ശേഷം ചില മ്യൂസിക്കൽ വീഡിയോകളും ചെയ്തിരുന്നു. അതാണ് തനിയ്ക്ക് മിനിസ്ക്രീനിലേയ്ക്കുള്ള വഴി തുറന്നത്. സീരിയലിന്റെ സംവിധായകൻ വിളിച്ച് ആദ്യം കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഞാൻ ആശയ കുഴപ്പത്തിലാവുകയായിരുന്നു. കാരണം ഞാൻ സ്വപ്നം കണ്ടിരുന്നത് ബിഗ് സ്‌ക്രീൻ ആയിരുന്നല്ലോ. ആ അവസ്ഥയിൽ ശരിയായ തീരുമാനമെടുക്കാൻ എന്നെ സഹായിച്ചത് ഭാര്യ വന്ദിതയാണ്.
ചെറുപ്പം മുതലെ അഭിനയ മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും എല്ലാം പഠന ശേഷം മതിയെന്നായിരുന്നു തീരുമാനം.ടെക് കഴിഞ്ഞതോടെ ആശയക്കുഴപ്പത്തിലായി. കരിയർ സെറ്റാക്കാനായി ഏതെങ്കിലും സ്ഥാപനത്തിൽ എൻജിനീയർ ആയി ജോലി നോക്കണോ, അതോ എപ്പോൾ ലഭിക്കും എന്നുറപ്പില്ലാത്ത അഭിനയ ലോകത്തേയ്ക്ക് പോകണോ എന്നായിരുന്നു സംശയം.ഒടുവിൽ ഞാൻ അച്ഛന്റെ മുന്നിലെത്തി. അദ്ദേഹമാണ് എന്നെ അഭിനയത്തിലേക്കു വഴിതിരിച്ചു വിട്ടത്.വിജയിക്കും എന്നുറപ്പുള്ളതും മനസിന് സന്തോഷം തരുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അത് ഞാൻ കേൾക്കുകയും ചെയ്തു.പെട്ടെന്നൊരു ദിവസം തോന്നിയ ആഗ്രഹത്തിന്റേയോ ലഭിച്ച അവസരത്തിന്റേയോ പുറത്തല്ല താൻ അഭിനയിക്കാൻ തീരുമാനിച്ചത്. ചെറുപ്പം മുതൽ തന്നെ മനസ്സിൽ വേരുറച്ച സ്വപ്നമാണ് സിനിമ. ചേട്ടൻ ജയറാം സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. അദ്ദഹത്തിന്റ സിനിമ കമ്പത്തിൽ നിന്നുമാണ് ചെറുപ്പത്തിലെ എന്നിലും അഭിനയമോഹം വളർന്നത്. രണ്ട് വർഷത്തോളം സിനിമയിലെ പിന്നണിയിൽ പ്രവർത്തിച്ച ശേഷമാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.
about sree ram actor