മമ്മൂട്ടി കേരള മുഖ്യമന്ത്രി ; ഒപ്പം ശ്രീനിവാസനും .
Published on

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്നു. വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേരള മുഖ്യനാകുന്നത് .
പേരിടാത്ത ചിത്രത്തിനായി തിരക്കഥയെഴുതുന്നത് ബോബി സഞ്ജയ് ടീമാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണിത്. ബാലചന്ദ്രമേനോന്റെ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തില്‍ മമ്മൂട്ടി മന്ത്രിയായി അഭിനയിച്ചിരുന്നു. പിന്നീടൊരു സിനിമയിലും മന്ത്രി പോലും ആകാതിരുന്ന മമ്മൂട്ടി ഇനി മുഖ്യമന്ത്രിയകുകയാണ്. മമ്മൂട്ടിയുടെ ഈ പൊളിറ്റിക്കൽ ത്രില്ലറിനായുള്ള കാത്തിരിപ്പാണ് ഓരോ മമ്മൂട്ടി ഫാൻസ്.
എന്നാൽ ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകളിൽ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ശ്രീനിവാസനാണ്.
മമ്മൂട്ടിയുടെ കൂടെ ഒരുപാട് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും. ഒരു ഇടവേളക്ക് ശേഷമാണ് ഇത്തരത്തിൽ രണ്ടുപേരും ഒരുമിക്കുന്നു. അഴകിയ രാവണൻ, മഴയെത്തും മുമ്പേ, ഗോളാന്തര വാർത്തകൾ, മേഘം, ഒരു മറവത്തൂർ കനവ്, കഥ പറയുമ്പോൾ തുടങ്ങിയ ചിത്രങ്ങൾ രണ്ടുപേരും കൂടെ മനോഹരമാക്കിയിട്ടുണ്ട്.
ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രം ഒട്ടും രാഷ്ട്രീയ മഹോഭാവം കൈകൊള്ളാത്ത തരത്തിലുള്ള കഥാപാത്രമായിട്ടാണ്. അതുകൊണ്ട് തന്നെ ശ്രീനിവാസന്റെ കഥാപാത്രം സസ്പെൻസ് നിറഞ്ഞതാണ്. കൂടാതെ രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തിലഭിനയിക്കും. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...