
Malayalam
വൺ ഒടിടി പ്ലാറ്റ്ഫോമുകള് വഴി റിലീസ് ചെയ്യുന്നില്ല!
വൺ ഒടിടി പ്ലാറ്റ്ഫോമുകള് വഴി റിലീസ് ചെയ്യുന്നില്ല!

തങ്ങളുടെ ചിത്രം വൺ ഒടിടി പ്ലാറ്റ്ഫോമുകള് വഴി റിലീസ് ചെയ്യുന്നില്ലെന്നും കോവിഡ് ഭീതി മാറിയതിനു ശേഷം തീയേറ്ററുകള്‍ വഴി തന്നെയാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. അത് വരെ എല്ലാവര്ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കുറിപ്പ്
പ്രിയപ്പെട്ടവരെ, വണ്‍ എന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമുകള് വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തില്‍, നമ്മള് നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയില്‍ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകള്‍ വഴി തന്നെ വണ്‍ റിലീസ് ചെയ്യണമെന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വണ്‍ !
about one movie
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...