
Malayalam Breaking News
മോഹൻലാലിന്റെ ജാതകം സുരക്ഷിതമായ കൈകളിൽ; ആ ജാതകത്തിൽ പറയുന്നത്?
മോഹൻലാലിന്റെ ജാതകം സുരക്ഷിതമായ കൈകളിൽ; ആ ജാതകത്തിൽ പറയുന്നത്?
Published on

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിൻറെ ജന്മദിനം. ലോക്ഡൗണിലും അദ്ദേഹത്തിന്റെ അറുപതാം പിറന്നാൾ ആരാധകർ ആഘോഷമാക്കാൻ മറന്നില്ല. വെള്ളിത്തിരയില്‍ ജീവന് നല്കിയ എണ്ണമറ്റ കഥാപാത്രങ്ങള്‍ക്കുമപ്പുറം പലര്‍ക്കും പലതുമായി മാറിയ നടനവൈഭവം. അറുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോക നിന്നുള്ളവരും എത്തിയിരുന്നു. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്ന സൂപ്പര്‍സ്റ്റാറിന് ആശംസകളര്‍പ്പിക്കുകയാണ് ഓണ്‍ലൈന്‍ ലോകം. മോഹൻലാലിന്റെ ജന്മദിനത്തിൽ ആശംസകൾ േനർന്നുകൊണ്ട് ശ്രീകുമാരൻ തമ്പി എത്തിയിരിക്കുകയാണ്. വെറും ആശംസകൾ നേർന്ന് കൊണ്ടല്ല എത്തിയത്.
മോഹൻലാലിന്റെ ജാതകത്തിന്റെ കോപ്പി കൈവശമുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപേ മോഹൻലാലിന്റെ അമ്മയാണ് താരത്തിന്റെ ജാതകം ശ്രീകുമാരൻ തമ്പിയെ ഏൽപ്പിച്ചത്. മനസിൽ കൗമാരവും യൗവ്വനവും സൂക്ഷിക്കുന്ന മോഹൻലാലിന് ഒരിക്കലും വാര്‍ധക്യം വരില്ല എന്നു പറഞ്ഞുകൊണ്ടാണ് ശ്രീകുമാരൻ തമ്പി മംഗളങ്ങൾ നേർന്നത്. ‘മോഹൻലാലിന്റെ ജാതകത്തിന്റെ ഒരു കോപ്പി ഞാൻ സൂക്ഷിക്കുന്നുണ്ട്. അത് ലാലിന്റെ അമ്മ എന്നെ ഏൽപ്പിച്ചതാണ്. മോഹൻലാൽ എന്ന നടന്റെ താരോദയം തുടങ്ങുന്ന കാലത്ത് മകന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്ന ആ അമ്മ ജ്യോതിഷത്തിൽ എന്റെ ഗുരുനാഥനായ കർണാടക സ്വദേശി നരസിംഹ ഹൊള്ളയെ കാണിക്കാൻ വേണ്ടിയാണ് ആ ജാതകം നൽകിയത്. മുപ്പത്തിയഞ്ച് വർഷം മുൻപ് ആ ജാതകം പരിശോധിച്ച ഹോള്ളാജി ഇന്നത്തെ മോഹൻലാലിനെ എന്റെ മുൻപിൽ വരച്ചു കാണിച്ചു’.– ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഇരുപത്തിരണ്ടാം വയസിൽ ‘എനിക്കുമൊരു ദിവസം’ എന്ന സിനിമയിലൂടെയാണ് മോഹൻലാൽ ആദ്യമായി ശ്രീകുമാരൻ തമ്പിയുടെ ക്യാമറയ്ക്കു മുന്നിൽ വരുന്നത്. നായകനോളം പ്രാധാന്യമുള്ള വേഷമാണ് അന്ന് കൈകൈര്യം ചെയ്തത്. താരം നായകവേഷത്തിലേക്കെത്തിയതും ശ്രീകുമാരൻ തമ്പിയുടെ ചിത്രത്തിലൂടെ തന്നെ. അദ്ദഹവും അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിൽ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ പലപ്പോഴും പൊതു വേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...