’96’ തെലുങ്കിലേക്ക്. ജാനുവായി ഭാവനയും രാമചന്ദ്രനായി ഗണേഷുമെത്തുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍.
വിജയ് സേതുപതിയും തൃഷയും മനംമയക്കുന്ന അഭിനയം കാഴ്ചവെച്ച ചിത്രമായിരുന്നു 96. കഴിഞ്ഞ വര്‍ഷമിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഏറ്ററവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രം.
നഷ്ടപ്രണയത്തിന്റെ കഥ പറയുമ്പോഴും നിറഞ്ഞുനില്‍ക്കുന്ന പ്രേമമായിരുന്നു പ്രേക്ഷകരെ പിടിച്ചിരുത്തിയതും. ഇപ്പോള്‍ ഇതേ ചിത്രം കന്നടയിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.
എന്നാല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. 96 സംവിധാനം ചെയ്ത് സി.പ്രംകുമാര്‍ ആയിരുന്നു. 99 എന്ന പേരില്‍ കന്നടയില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രീതം ഗുബ്ബിയാണ്.
കെ.രാമചന്ദ്രനായി ഗണേഷും ജാനകീദേവിയായി ഭാവനയുമാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെതന്നെ പുറത്ത് വന്നിരുന്നു. റോമിയോ എന്ന കന്നടചിത്രത്തിന് ശേഷം ഭാവനയും ഗണേഷും ഒന്നിക്കുന്ന ചിത്രമാണിത്.
കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കുറച്ച് നാള്‍ ഭാവന സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലും ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
’96’ Thelugu Remake ’99’ location pictures…
