Malayalam Breaking News
96 ൻ്റെ ഏഴയല്പക്കത്ത് വരില്ല 99 ; ഫസ്റ്റ് ലുക്കിന് പിന്നാലെ പാട്ടും ട്രോളി ആരാധകർ !
96 ൻ്റെ ഏഴയല്പക്കത്ത് വരില്ല 99 ; ഫസ്റ്റ് ലുക്കിന് പിന്നാലെ പാട്ടും ട്രോളി ആരാധകർ !
By
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 പ്രേക്ഷകഹൃദയം കീഴടക്കിയ സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയിരുന്നത്. സിനിമയുടെ കന്നഡ പതിപ്പിന്റെ ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. 96 കന്നഡ റീമേക്കില്‍ ഭാവനയും ഗണേഷുമാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.
99 എന്ന പേരിട്ട ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഈയടുത്തായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ ഫസ്റ്റ്ലുക്കിനു പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്.പാട്ട് ഇറങ്ങിയതോടെ തമിഴ് പതിപ്പുമായി താരതമ്യം ചെയ്യുകയാണ് സിനിമാ പ്രേമികള്‍. കന്നഡ പതിപ്പിന്റെ പാട്ട് വന്നതിനു പിന്നാലെ നിരവധി ട്രോളുകളും പുറത്തുവരുന്നുണ്ട്. കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന് അര്ജുന് ജന്യ ഈണമിട്ട ഒരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രീതം ഗബ്ബിയാണ് ചിത്രം കന്നഡത്തില്‍ സംവിധാനം ചെയ്യുന്നത്.
അതേസമയം കന്നഡത്തിനു പുറമെ തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്ത തന്നെ പാട്ടുകള്‍ ഒരുക്കുന്നു.
യുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 96. അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. സേതുപതി അവതരിപ്പിച്ച റാമിനെയും തൃഷയുടെ ജാനുവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും 96 നേട്ടമുണ്ടാക്കിയിരുന്നു. യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുളള ആളുകള്‍ക്കെല്ലാം ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ സിനിമ നല്‍കിയിരുന്നു. 96ന്റെ നൂറാം ദിന വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ നടന് പാര്ത്ഥിപന് സേതുപതിയോടും തൃഷയോടും ആവശ്യപ്പെട്ടാരു കാര്യം ശ്രദ്ധേയമായി മാറിയിരുന്നു.
ഹൈസ്ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു 96ല്‍ പറഞ്ഞത്. തമിഴില്‍ ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ സി പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു 96. സംവിധായകന് തന്നെ തിരക്കഥയെഴുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടി തൃഷ നടത്തിയിരുന്നത്. മക്കള്‍ സെല്വന് പതിവ് പോലെ തന്റെ പ്രകടനം ഗംഭീരമാക്കുകയും ചെയ്തു.
ചിത്രത്തില്‍ ഇരുതാരങ്ങളുടെയും ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ ഗൗരി ജി കിഷനും ആദിത്യ ഭാസ്കറുമായിരുന്നു കുട്ടി ജാനുവായും റാമായും എത്തിയിരുന്നത്. ഹൈസ്ക്കുളില്‍ ഒരുമിച്ചു പഠിച്ചവരുടെ ഒത്തുച്ചേരലിലൂടെ ആയിരുന്നു സിനിമയുടെ കഥ സംവിധായകന് പറഞ്ഞത്. മലയാളിയായ ഗോവിന്ദ് വസന്തയുടെ സംഗീതവും സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നു.
ചിത്രം അവസാനിക്കുമ്പോള്‍ ഏതൊരു മനസ്സിലും പ്രണയത്തിന്റെ സ്വപ്നതുല്യമായൊരു വികാരം അവശേഷിപ്പിക്കാനാവുന്നു. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലെ അവധാനതയും പറയാതെവയ്യ. തൃഷയുടെയും വിജയ് സേതുപതിയുടെയും കുട്ടിക്കാലം മാത്രമല്ല അവരുടെ സുഹൃത്തുക്കളുടെ കുട്ടിക്കാലം അവതരിപ്പിച്ചവര്വരെ എത്രമാത്രം ആ കഥാപാത്രങ്ങളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് ചിത്രം കാണുമ്പോള്‍ മനസ്സിലാവും. ചേരന്റെ ഓട്ടോഗ്രാഫ് ഇതുപോലെത്തന്നെ ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തിയ ചിത്രമായിരുന്നു. കുറേക്കൂടി സത്യസന്ധമായ ആവിഷ്കാരമായിരുന്നു അത്. എന്നാല്‍, റാമിനെപ്പോലുള്ള കഥാപാത്രങ്ങളും ജീവിച്ചിരിപ്പുണ്ടെന്നതും ഒരു സത്യമാണ്. അല്ലെങ്കിലും അതൊരു സുന്ദരമായൊരു സ്വപ്നമാണ്. സ്വപ്നങ്ങളുടെ വില്പ്പനകൂടിയാണല്ലോ നല്ല സിനിമകള്‍.
96 kannada remake 99 trolls
