Connect with us

റിലീസ് ചെയ്തിട്ട് 19 വര്ഷം ; പക്ഷെ കടുത്ത ആരാധകർ പോലും ആ മമ്മൂട്ടി ചിത്രം കണ്ടിട്ടില്ല !

Malayalam Breaking News

റിലീസ് ചെയ്തിട്ട് 19 വര്ഷം ; പക്ഷെ കടുത്ത ആരാധകർ പോലും ആ മമ്മൂട്ടി ചിത്രം കണ്ടിട്ടില്ല !

റിലീസ് ചെയ്തിട്ട് 19 വര്ഷം ; പക്ഷെ കടുത്ത ആരാധകർ പോലും ആ മമ്മൂട്ടി ചിത്രം കണ്ടിട്ടില്ല !

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി . മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്നും പറയാം. കാരണം മലയാളത്തിന് പുറമെ അന്യഭാഷകളിലും വെന്നിക്കൊടി പാറിക്കുകയാണ് താരം . 67 വയസിലും മമ്മൂട്ടി കീഴടക്കുന്ന ഉയരങ്ങൾ ചെറുതല്ല. സ്വന്തം മകനായ ദുൽഖർ സൽമാൻ അടക്കം യുവതാരങ്ങൾ ഒട്ടേറെ പേര് എത്തിയിട്ടും മമ്മൂട്ടിക്കു മുന്നിൽ മട്ട് മടക്കുകയാണ് ഇവരെല്ലാം. ദുൽഖർ സൽമാൻ പോലും അച്ഛനോട് മുട്ടി നിൽക്കാൻ പറ്റാത്ത കൊണ്ടാണ് തമിഴിലും ബോളിവുഡിലുമായി സിനിമകൾ ഏറ്റെടുക്കുന്നതെന്നു സംസാരവുമുണ്ട്.

മമ്മൂട്ടിയുടെ സൗന്ദര്യത്തിനു മുന്നിൽ അന്യഭാഷാ താരങ്ങൾ പോലും അസൂയയയോടെയാണ് നോക്കി നില്കുന്നത്. സ്ത്രീ പ്രേക്ഷകരുടെ പ്രിയ നടൻ കൂടിയാണ് ഇദ്ദേഹം. മമ്മൂട്ടിയുടെ ഒട്ടുമിക്ക ചിത്രങ്ങളും മലയാളികൾ കണ്ടിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയുടെ കടുത്ത ആരാധകർ പോലും കനത്ത ഒരു ചിത്രമുണ്ട്. ദേശിയ പുരസ്‌കാരങ്ങൾ വരെ മമ്മൂട്ടിക്ക് നേടി കൊടുത്ത അംബേദ്‌കർ എന്ന സിനിമ. തെലുങ്കിൽ 2000 ൽ ആണ് ചിത്രം ഇറങ്ങുന്നത്.

എന്നാൽ തെലുങ്ക് ആണെങ്കിലും ഇംഗ്ലീഷ് ഭാഷയിലാണ് സിനിമ ഇറങ്ങിയത്. അതുകൊണ്ടു തന്നെ സാധാരണ പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിയില്ല. മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ ചിത്രം നേടികൊടുത്തു . എം സോൺ എന്ന ഒരു സൈറ്റ് ഉണ്ട്. മലയാളത്തിലേക്ക് സബ്ടൈറ്റിലുകൾ ഉണ്ടാക്കുന്ന ഈ സൈറ്റ് അംബേദ്കറിന് മലയാളത്തിൽ സബ്ടൈറ്റിൽ ഉണ്ടാക്കിയിട്ടുണ്ട്.

ഇരുപതു വർഷത്തോളം മലയാളികൾ കാണാതെ പോയ ഈ ചിത്രം ഇനി എം സോണിലൂടെ കാണാം. യാത്ര എന്ന ചിത്രത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ആർ റെഡ്ഢി ആയാണ് മമ്മൂട്ടി എത്തിയത്. ആ ചിത്രവും ഒരു ജീവചരിത്ര സിനിമയാണ്.

മലയാളത്തിലാണെങ്കിൽ ഒറ്റപ്പെട്ട സാമ്പത്തികവിജയങ്ങള്‍ക്കപ്പുറത്ത് കുറച്ചുനാളായി മമ്മൂട്ടി ചിത്രങ്ങള്‍ ഭൂരിഭാഗം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതില്‍ പരാജയപ്പെട്ടവയാണ്. ഇപ്പോള്‍ അബ്രഹാമിലൂടെയും പേരമ്പിലൂടെയും ലഭിച്ച നേട്ടം മമ്മൂട്ടിക്ക് തുടരാനാവുമോ എന്നാണ് പ്രേക്ഷകരും ചലച്ചിത്ര വ്യവസായം തന്നെയും ഉറ്റുനോക്കുന്നത്. അത്തരത്തില്‍ പ്രതീക്ഷ വച്ചുപുലര്‍ത്താം എന്നുതന്നെയാണ് സിനിമാമേഖലയില്‍ നിന്നുള്ളവര്‍ കരുതുന്നത്. കാരണം മമ്മൂട്ടി എന്ന നടനെയും താരത്തെയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതൊക്കെ സൂക്ഷിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പ്രോജക്ട് ലൈനപ്പ്.

Mammootty, Malayalam award-winning actor during an interview to promote his new thriller Street Lights at the Dubai Mall, Dubai. Photo: Antonin Kélian Kallouche/Gulf News

ഇനി മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ് മാമാങ്കം , മധുര രാജ , ഒരു അൻവർ റഷീദ് ചിത്രം എന്നിവ. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയെന്ന് പ്രഖ്യാപനത്തിന്‍റെ വേളയില്‍ മമ്മൂട്ടി പറഞ്ഞ സിനിമയാണ് മാമാങ്കം.വലിയ മുതല്‍മുടക്കിലാണ് ചിത്രത്തിന്‍റെ സെറ്റുകള്‍. വീരയോദ്ധാക്കളായ നായകന്മാരുടെ കഥകളില്‍ മമ്മൂട്ടി മുന്‍പും ശോഭിച്ചിട്ടുണ്ട്. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ ഉദാഹരണം. അക്കൂട്ടത്തിലേക്ക് ഇടംപിടിക്കാനാണ് മാമാങ്കത്തിന്‍റെയും ഒരുക്കം. മമ്മൂട്ടിയെ അഭിനേതാവിനും വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒന്നിലധികം ഗെറ്റപ്പുകള്‍ ഉള്ളതായും അറിയുന്നു.

മലയാളത്തിലെ പോപ്പുലര്‍ സൂപ്പര്‍താര സിനിമകളുടെ ഫോര്‍മാറ്റിലേക്ക് പുതിയ ഭാവുകത്വം കൊണ്ടുവന്ന സിനിമ. തീയേറ്ററിലെത്തിയപ്പോള്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദനത്തിന് പ്രാപ്യമായില്ലെങ്കിലും പില്‍ക്കാലത്ത് ഒരുതരം കള്‍ട്ട് സ്റ്റാറ്റസ് നേടി. അമല്‍ നീരദിന്‍റെ അരങ്ങേറ്റചിത്രമായ ബിഗ് ബിയുടെ സീക്വലാണ് ബിലാല്‍. തീയേറ്ററില്‍ കാലത്തിന് മുന്നേ എത്തിയ ബിഗ് ബിയിലെ നായകന്‍ റിയലിസം സ്വീകരിക്കപ്പെടുന്ന കാലത്ത് പുനരവതരിക്കുമ്പോള്‍ എങ്ങനെയുണ്ടാവുമെന്നത് കൗതുകമാണ്. അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.

mammootty movie ambedkar

More in Malayalam Breaking News

Trending