Connect with us

24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യത! 17 ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 5.2 കോടി രൂപ!

Malayalam

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. മോഹൻലാൽ നായകനായ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

സിനിമയുടെ 17 ദിവസത്തെ ബോക്സ്ഓഫീസ് കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 26 ന് റിലീസ് ചെയ്ത സിനിമ 17 ദിവസം കൊണ്ട് ആഗോളതലത്തിൽ 5.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് നാലുകോടിയിലധികമാണ്. മലയാളത്തിൽ ഒരു റീ റിലീസ് സിനിമ നേടുന്ന റെക്കോർഡ് കളക്ഷനാണിത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.

More in Malayalam

Trending

Recent

To Top