Malayalam Breaking News
2019 ലെ നയൻതാര ചിത്രങ്ങൾ ഇവയാണ് !!!
2019 ലെ നയൻതാര ചിത്രങ്ങൾ ഇവയാണ് !!!
By
2019 ലെ നയൻതാര ചിത്രങ്ങൾ ഇവയാണ് !!!
മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം അന്യഭാഷകളിൽ തിളങ്ങുകയും , തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ പദവി സ്വന്തമാക്കുകയും ചെയ്ത നടിയാണ് നയൻതാര. 2018 ലെ വമ്പൻ വിജയങ്ങൾക്കു ശേഷം .2019 ലും കൈ നിറയെ ചിത്രങ്ങളാണ് നയൻതാരയ്ക്ക് .
വിശ്വാസം
അജിത്തിനൊപ്പം നാലാം തവണ നയൻതാര ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം . പൊങ്കൽ റിലീസായി എത്തും എന്നാണ് റിപോർട്ടുകൾ പറയുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളുടെ സംവിധായകന് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സ്യേ രാ നരസിംഹ റെഡ്ഡി
ചിരഞ്ജീവി തുടങ്ങിയ മുൻ നിര താരങ്ങൾ അണിനിരക്കുന്ന തെലുങ്ക് ചിത്രമാണ് സ്യേ രാ നരസിംഹ റെഡ്ഡി . സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്ധ്രയിലെ സ്വാതന്ത്ര്യ സമരസേനാനിയുടെ കഥയാണ് ചിത്രം പറയുന്നത്. 150 കോടി രൂപ മുതല്‍മുടക്കില്‍ വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാം ചരണ്‍ തേജയാണ്.
ലവ് ആക്ഷന്‍ ഡ്രാമാ
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമാ. നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന് പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
കോട്ടയം കുര്‍ബാന
ഉണ്ണി ആര് തിരക്കഥ എഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോട്ടം കുര്‍ബാന. നയന്‍താരയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളിലെത്തും.
കോലൈയുതിര് കാലം
ചക്രി ടൊലേറ്റി സംവിധാനം ചെയ്യുന്ന ചിത്രം ലണ്ടനിലാണ് ചിത്രീകരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് വാഷു ബഗ്നാനിയാണ്.
ശിവകാര്ത്തികേയന് ചിത്രം
എം രാജേഷ് സംവിധാനം ചെയ്യുന്ന ശിവകാര്ത്തികേയന് ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിത്രത്തിന് പേരിട്ടിട്ടില്ല. ഇത് രണ്ടാം തവണയാണ് ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്നത്. കോമഡി ചിത്രമായാണ് ചിത്രം ഒരുക്കുന്നത്.
ഇന്ത്യന്‍ 2
സംവിധായകന് ശങ്കരും കമല്‍ഹാസനും വീണ്ടും ഒരുമിക്കുന്ന ചിത്രം ഇന്ത്യന്‍ 2വിലും നയന്‍താരയാണ് നായിക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. നെടുമുടി വേണുവും ഒരു പ്രധാന വേഷത്തിലുണ്ട് .
2019 nayanthara movies
