Malayalam
ബാറുകളിലെ മദ്യവില്പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം നല്കി; മുകേഷ് എം നായര്ക്കെതിരെ രണ്ട് കേസുകള് കൂടി
ബാറുകളിലെ മദ്യവില്പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം നല്കി; മുകേഷ് എം നായര്ക്കെതിരെ രണ്ട് കേസുകള് കൂടി
Published on

യൂട്യൂബര് മുകേഷ് എം നായര്ക്കെതിരെ രണ്ട് എക്സൈസ് കേസുകള് കൂടി എടുത്തതായി റിപ്പോര്ട്ട്. ബാറുകളിലെ മദ്യവില്പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില് പരസ്യം നല്കിയതിനാണ് കേസ്. ബാര് ലൈസന്സികളെയും പ്രതി ചേര്ത്തു. കൊട്ടാരക്കര, തിരുവനന്തപുരം ഇന്സ്പെക്ടര്മാരാണ് ഇയാള്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്കിയതിനാണ് ഇന്നലെ എക്സൈസ് കേസെടുത്തത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില് പരസ്യം നല്കിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നല്കി അഭിനയിച്ചുവെന്നാണ് കേസ്.
ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തില് മദ്യം കാണിച്ചിരുന്നു. അബ്കാരി ചട്ട പ്രകാരം ബാറുകള്ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബാര് ലൈസന്സ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...