സൈറയുടെത് ബോളിവുഡിന് തീരാ നഷ്ടം -ദംഗൽ സംവിധായകൻ
ഈയിടെയായിരുന്നു ബോളിവുഡ് നദി സൈറ വസീം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. ഹിന്ദി സിനിമയായ ദംഗലിലൂടെ ഇന്ത്യൻ സിനിമ ആരാധകരുടെ മനസ്സിൽ ചേക്കേറി കൂടിയ നടി കൂടെയാണ് സൈറ. അഭിനയം ഇസ്ലാമില്‍ നിന്ന് അകറ്റിയതിനാല്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്നായിരുന്നു സൈറ അന്ന് പ്രതികരിച്ചത്. എന്നാലിപ്പോൾ സൈറയുടെ നിലപാടിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദംഗല്‍ സംവിധായകന് നിതേഷ് തിവാരി.
സൈറയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ സിനിമയില്‍ നിന്നുള്ള സൈറയുടെ പിന്മാറ്റം ബോളിവുഡിന് നഷ്ടമാണെന്നും നിതേഷ് തിവാരി പറഞ്ഞു. സൈറയ്ക്ക് അവരുടേതായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. എന്നാൽ ബോളിവുഡിന് തീരാ നഷ്ടമാണ് സൈറയുടേത്. അവർക്ക് എന്റെ എല്ലാവിധ ആശംസകളും- നിതേഷ് വ്യക്തമാക്കി. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബര്‍ക്കത്ത്’ നഷ്ടമായെന്നും സൈറ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
2016- ല്‍ തിയേറ്ററുകളിലെത്തിയ ആമീര്‍ ഖാന് ചിത്രം ദംഗലിലൂടെയാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017- ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
nithesh-zaira- reacts
