Connect with us

സീക്രട്ട് റൂമിലേക്ക് നോറ! ബിഗ് ബോസിന്റെ പുതിയ ട്വിസ്റ്റ്; മത്സരാർത്ഥികളെ ഞെട്ടിച്ച് ലാലേട്ടൻ

Movies

സീക്രട്ട് റൂമിലേക്ക് നോറ! ബിഗ് ബോസിന്റെ പുതിയ ട്വിസ്റ്റ്; മത്സരാർത്ഥികളെ ഞെട്ടിച്ച് ലാലേട്ടൻ

സീക്രട്ട് റൂമിലേക്ക് നോറ! ബിഗ് ബോസിന്റെ പുതിയ ട്വിസ്റ്റ്; മത്സരാർത്ഥികളെ ഞെട്ടിച്ച് ലാലേട്ടൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സധാരണ ഗതിയില്‍ അഞ്ച് അല്ലെങ്കില്‍ ആറുപേരൊക്കെയാണ് ഫൈനല്‍ വീക്കില്‍ ഷോയില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അതില്‍ നിന്നും വ്യത്യസ്തമാണ്. ഇനിയാരൊക്കെ എപ്പോഴൊക്കെ പുറത്താകും എന്നതാണ് പ്രേക്ഷകർ ശ്രദ്ധാപൂർവ്വം നോക്കുന്നത്. ഇന്നത്തെ എവിക്ഷനില്‍ നോറ പുറത്തായെന്ന രീതിയില്‍ ഒരു പ്രചരണം സോഷ്യല്‍ മീഡിയയില്‍ ചിലർ നടത്തുന്നുണ്ട്. നോറ പുറത്തായില്ല സീക്രട്ട് റൂമിലേക്ക് മാറ്റിയതാണെന്നും പ്രചരണമുണ്ട്. ഈ വൈകിയ വേളയില്‍ അത്തരമൊരു പരീക്ഷണത്തിന് ബിഗ് ബോസ് നില്‍ക്കുമോയെന്നും ചിലർ ചോദിക്കുന്നത്. അതേസമയം തന്നെ നോറ ഈ ഘട്ടത്തില്‍ പുറത്താകില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരുമുണ്ട്. എന്ത് കൊണ്ടും സീക്രെട്ട് റൂമിൽ പോകാൻ ഇപ്പോൾ അവിടുള്ള മത്സരാർഥികളിൽ തികച്ചും അർഹ നോറ തന്നെയാണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷക അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…

ഗെയിം അല്പം ഒന്ന് കിളി പോയ രീതിയിൽ ആണെങ്കിലും, പറയുന്ന ചില കാര്യങ്ങൾ കേട്ടിട്ട് ബിഗ്‌ബോസിന്റെ വരെ കിളി പോയിട്ടുണ്ട് എങ്കിലും, സൗണ്ടും, കരച്ചിലും കൊണ്ട് ഒരുപാട് പേരുടെ വെറുപ്പ് സമ്പാദിച്ചുവെങ്കിലും വന്ന അന്ന് മുതൽ ഇന്ന് വരെ ഒറ്റയ്ക്ക് നിന്ന് ഗെയിം കളിച്ചിട്ടുള്ളത് നോറ തന്നെയാണ്. ഫ്രണ്ട്ഷിപ്പും മറ്റ് ഷിപ്പുകളുമായി പലരും കൂടെ ഉള്ളവർക്ക് പറ്റുന്ന തെറ്റുകൾ പോലും ന്യായീകരിച്ചപ്പോൾ തെറ്റെന്ന് തോന്നിയ കാര്യങ്ങൾ ആരുടെതായാലും മുഖത്തു നോക്കി പറഞ്ഞിട്ടുള്ളത് നോറ മാത്രമാണ്.

ഒറ്റപ്പെട്ടുപോയപ്പോഴും (ചിലപ്പോൾ അത് നോറയുടെ ഗെയിം ആകാം ) വിഷമങ്ങളും സങ്കടങ്ങളും കൺഫെഷൻ റൂമിൽ പോയി ബിഗ്‌ബോസിനോട് പറഞ്ഞു ബിഗ്‌ബോസിനെ വരെ കൺഫ്യൂഷൻ ആക്കിയ നോറ ഗെയിം കളിക്കാൻ ബിഗ്‌ബോസിനെ വരെ കരുവാക്കുകയായിരുന്നോ എന്ന് തോന്നിയാൽ സ്വാഭാവികം മാത്രം. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും , എത്രയൊക്കെ വഴക്കുണ്ടായിട്ടും ആരോടും അസഭ്യമോ, മോശമായ പദപ്രയോഗങ്ങളോ ഉപയോഗിച്ചിട്ടില്ല എന്നതും , ഏത് ടാസ്‌കും തന്റേതായ കഴിവിന് അനുസരിച്ചു സ്വന്തമായ രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് എന്നതും നോറയുടെ മാത്രം പ്രത്യേകതയാണ്. ടാസ്ക് ആണെന്ന് മറന്ന് സീരിയസ് ആയതിലൂടെ ചിലപ്പോഴെങ്കിലും ടാസ്ക് കുളമാക്കിയിട്ടുണ്ട് എന്നത് മറ്റൊരു സത്യം. പക്ഷേ അതൊക്കെ മനഃപൂർവം ആയിരുന്നു എന്ന് കരുതുന്നില്ല. എന്ത് കൊണ്ടും സീക്രെട്ട് റൂമിൽ പോകാൻ ഇപ്പോൾ അവിടുള്ള മത്സരാർഥികളിൽ തികച്ചും അർഹ നോറ തന്നെയാണ്..

More in Movies

Trending

Recent

To Top