Malayalam
സിമ്പിളായി അണിഞ്ഞൊരുങ്ങി ഗുരുവായൂര്‍ നടയിൽ! നടി മീരാനന്ദന്‍ വിവാഹിതയായി…
സിമ്പിളായി അണിഞ്ഞൊരുങ്ങി ഗുരുവായൂര്‍ നടയിൽ! നടി മീരാനന്ദന്‍ വിവാഹിതയായി…
നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി ചാര്‍ത്തി. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.ഉറ്റ സുഹൃത്തുക്കളായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരടക്കം നേരത്തെ മീരയുെട മെഹന്ദി കളറാക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.
മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകന്‍ ലാല്‍ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. അവതാരകയായിട്ടാണ് മീര കരിയര്‍ തുടങ്ങിയത്.
2009ൽ വാൽമീകി എന്ന ചിത്രത്തിലുടെ തമിഴിയിലും 2011ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014ൽ കരോട് പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും മീര അരങ്ങേറ്റം കുറിച്ചു. പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കരി, തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മീര ഇപ്പോൾ സിനിമയിൽ നിന്നും ഇടവേളയെടുത്ത് റോഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. 2017 ന് ശേഷം ആറു വർഷത്തോളം മീര സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഈ വർഷം പുറത്തിറങ്ങിയ എന്നാലും എന്‍റളിയാ എന്ന ചിത്രമാണ് മീരയുടെതായി അവസാനം പുറത്തിറങ്ങിയ സിനിമ.
