സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ദിലീപ്!! പുതിയ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനം പിന്‍വലിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്
ഫെബ്രുവരി 23 നാണ് പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല എന്ന് തിയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ദിലീപിന്റെ ഇടപെടലോടുകൂടി പുതിയ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനം പിന്‍വലിച്ചിരിക്കുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഫിയോക് ചെയര്‍മാന്‍ ദിലീപ് പറഞ്ഞു. ഫിയോക്കുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.
നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുന്‍പ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം, 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒടിടിയില്‍ ഇറക്കുന്നു തുടങ്ങിയവയായിരുന്നു തിയേറ്റര്‍ ഉടമകളുടെ പരാതി. നിലവില്‍ റിലീസ് മാറ്റിവെച്ച സിനിമകള്‍ വരും ദിവസങ്ങളില്‍ തിയേറ്ററുകളിലെത്തും. അതേസമയം ഫിയോക്കുമായി ഇനിയൊരു ചര്‍ച്ചയ്ക്ക് തയാറല്ലെന്ന കടുത്ത നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടന.ഫിയോക്കുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.
