Connect with us

‘എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്’; സന്തോഷം പങ്കുവെച്ച് നവ്യ നായര്‍

Malayalam

‘എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്’; സന്തോഷം പങ്കുവെച്ച് നവ്യ നായര്‍

‘എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്’; സന്തോഷം പങ്കുവെച്ച് നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

സ്‌കൂളില്‍ പഠിക്കുന്ന നാളുകളില്‍ നല്ലൊരു നര്‍ത്തകിയായി അറിയപ്പെട്ടു തുടങ്ങിയ നവ്യാ നായര്‍ അഭിനയമേഖലയില്‍ കാലെടുത്തു വച്ചപ്പോഴും നല്ല അഭിനേത്രി എന്ന് പേരെടുക്കാന്‍ ശ്രദ്ധിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ സായ് കൃഷ്ണ, വിജയങ്ങളുടെ കാര്യത്തില്‍ അമ്മയുടെ മോന്‍ എന്ന് വിളിക്കപ്പെടാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. പഠനകാര്യത്തില്‍ അമ്മയുടെ നോട്ടം ഇപ്പോഴും ഈ മകന്റെ മുകളിലുണ്ട്. എത്ര തിരക്കുണ്ടായാലും മകന്റെ പഠനത്തില്‍ നവ്യ ചെലുത്തുന്ന ശ്രദ്ധ വളരെ വലുതാണ്.

സ്‌കൂളില്‍ സായ് വെറുമൊരു പുസ്തകപ്പുഴുവായി അറിയപ്പെടരുത് എന്ന് നവ്യക്കും നിര്‍ബന്ധമുള്ള പോലെ. അടുത്തിടെ അമ്മയുടെ നൃത്ത വിദ്യാലയമായ മാതംഗിയില്‍ നവ്യയുടെ പുത്രന്‍ ഒരു നര്‍ത്തകന്‍ കൂടിയായി. ഒരിക്കല്‍ സായ് കൃഷ്ണയുടെ സ്‌കൂളില്‍ നടന്മാരായ സുരേഷ് ഗോപിയും ദിലീപും അതിഥികളായപ്പോഴും അവര്‍ക്ക് മുന്നില്‍ ബാന്‍ഡിന്റെ തലവനായി സ്വീകരണം നല്‍കിയതും സായ് തന്നെ. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സായ് കൃഷ്ണ സമര്‍ത്ഥനാണ്.

ഇന്നിപ്പോള്‍ മകന്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് നെഞ്ചില്‍ ഒരു സ്റ്റാര്‍ പതിപ്പിച്ച് നില്‍ക്കുന്ന ചിത്രം നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി രൂപത്തില്‍ പോസ്റ്റ് ചെയ്തു. അമ്മയുടെ ‘ഗുണ്ടുമണി വാവ’യില്‍ നിന്നും ഇത്രയും വളര്‍ന്നു വലുതായ സായ് കൃഷ്ണ ഒരു പ്രത്യേക വിജയം കൂടി നേടിയിരിക്കുന്നു. കഌസില്‍ ഒന്നാമതാണ് ഈ മിടുക്കന്‍ കുട്ടി.

‘എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്. നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു. അമ്മേടെ ഗുഡ് ബോയ്, ഉമ്മ’ എന്ന് നവ്യ മകനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി മകന്‍ നൃത്തം ചെയ്യും എന്ന കാര്യം നവ്യ തീര്‍ത്തും സര്‍െ്രെപസ് ആക്കി വച്ചിരുന്ന വിഷയമാണ്. സായ് കൃഷ്ണ പഠനത്തിലും സ്‌പോര്‍ട്‌സിലും മിടുക്കനാണെന്ന വിവരം മാത്രമേ നവ്യ അതുവരെയും എല്ലാവരും അറിയുന്ന നിലയില്‍ പോസ്റ്റ് ചെയ്തിരുന്നുള്ളൂ.

സംസ്ഥാന കലോത്സവത്തില്‍ കലാതിലകം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നവ്യ ശ്രദ്ധ നേടിയത്. കലാതിലക പട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ കരയുന്ന നടി നവ്യ നായരുടെ വീഡിയോയും ചിത്രങ്ങളും അക്കാലത്ത് തരംഗമായി മാറിയിരുന്നു. ഇന്നും ആ വീഡിയോ യൂട്യൂബിലടക്കം ലഭ്യമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു നവ്യക്ക് ഏറെ പ്രതീക്ഷിച്ച കലാതിലകം നഷ്ടമായത്. നവ്യയ്‌ക്കൊപ്പം അന്ന് മത്സരിച്ചിരുന്ന നടി അമ്പിളി ദേവി ആയിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അര്‍ഹതയുണ്ടെന്നുമൊക്കെ പറഞ്ഞ് മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. ജാനകി ജാനേയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ നവ്യ നായരുടെ സിനിമ. സൈജു കുറുപ്പും നവ്യ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


More in Malayalam

Trending

Recent

To Top