സിനിമയിൽ 100 ചിത്രങ്ങളും 20 വർഷവും പൂർത്തിയാക്കി ലെന
സിനിമയിൽ 100 ചിത്രങ്ങളും 20 വർഷവും പൂർത്തിയാക്കി ലെന
മലയാള സിനിമയിൽ 20 വർഷവും 100 സിനിമകളും പൂർത്തിയാക്കി ലെന. തന്റെ നേട്ടം ഇൻസ്റാഗ്രാമിലൂടെയാണ് താരo പങ്കു വച്ചത്. 2018 തനിക്ക് മികച്ച വർഷം ആയിരുന്നെന്നും ഓരോ നിമിഷവും തനിക്ക് പ്രിയങ്കരമായിരുന്നെന്നും ലെന പറഞ്ഞു.ജീവിതത്തിന്റെ ഒഴുക്കിനെതിരെ നീങ്ങാനാവില്ലെന്നും അതാണ് താൻ പഠിച്ചതെന്നും ലെന പങ്കുവച്ചു.
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് .ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്.
ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കി 2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.
നോട്ടി പ്രൊഫസ്സർ, മൈ ബോസ്, അർദ്ധനാരീശ്വരൻ, ഉസ്താദ് ഹോട്ടൽ, എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും, ഓറഞ്ച് ഈ അടുത്ത കാലത്ത് അസുരവിത്ത് എന്നെ ചിത്രത്തിലെല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. മറ്റു ഭാഷാ ചിത്രങ്ങളിലും സജീവമാണ് താരം. അക്ഷയ് കുമാര്‍ നായകനായ എയര്‍ലിഫ്റ്റ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ലെന അവതരിപ്പിച്ചത്.
