Malayalam
സംസാരിക്കാന്‍ പോലും കഴിയാതെ തളര്‍ന്നിരുന്നു സിദ്ദിഖ്.. ആരും കാണാതെ ഉള്ളിലൊതുക്കിയ വിഷമം പിന്നീട് പൊട്ടിക്കരച്ചിലായി… സാപ്പിക്ക് വിട നൽകിയപ്പോൾ ആ കാഴ്ച്ച കണ്ടു നിൽക്കാനാകാതെ ഉറ്റവർ
സംസാരിക്കാന്‍ പോലും കഴിയാതെ തളര്‍ന്നിരുന്നു സിദ്ദിഖ്.. ആരും കാണാതെ ഉള്ളിലൊതുക്കിയ വിഷമം പിന്നീട് പൊട്ടിക്കരച്ചിലായി… സാപ്പിക്ക് വിട നൽകിയപ്പോൾ ആ കാഴ്ച്ച കണ്ടു നിൽക്കാനാകാതെ ഉറ്റവർ
ഭിന്നശേഷിക്കാരനായ മൂത്ത മകന്‍ റാഷിനെ സ്‌പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. അവന്റെ വിശേഷങ്ങള്‍ നടന്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ടായിരുന്നു. തന്റെ പ്രിയപുത്രന്റെ വിയോഗം അറിഞ്ഞ് കാക്കനാട് പടമുകളിലെ വീട്ടിലെത്തിയ സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കഴിയാതെ സിദ്ദിഖ് എന്ന പിതാവ് വല്ലാതെ തളര്‍ന്നിരുന്നു. എന്നാല്‍, ആരും കാണാതെ ഉള്ളിലൊതുക്കിയ വിഷമം സഹപ്രവര്‍ത്തകര്‍ ചേര്‍ത്തുപിടിച്ചതോടെ പൊട്ടിക്കരച്ചിലായി. ദിലീപ്, ഫഹദ് ഫാസില്‍, മനോജ് കെ. ജയന്‍, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, റഹ്‌മാന്‍, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്‍, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, ഷാഫി, ആന്റണി പെരുമ്പാവൂര്‍, ഇടവേള ബാബു, സായികുമാര്‍, അജയ് വാസുദേവ്, ടിനി ടോം, കുഞ്ചന്‍, അനൂപ് ചന്ദ്രന്‍, ഷാജോണ്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അബു സലീം, കൈലാശ്, സീനത്ത്, ലിസ്റ്റിന്‍ സ്റ്റീഫന്‍, സീമ ജി. നായര്‍, ബാദുഷ, മാല പാര്‍വതി തുടങ്ങി സിനിമാ രംഗത്തെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
അതേസമയം റാഷിന്‍റെ വിയോഗത്തില്‍ വേദനയോടെ കുറിപ്പുമായി മമ്മൂട്ടിയും എത്തിയിരുന്നു. ‘സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു റാഷിന്‍ വിട പറഞ്ഞത്. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മൂത്തമകനാണ് റാഷിന്‍. നേരത്തെ ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്. തന്റെ വിവാഹത്തിന് സുഖമില്ലാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച ഷഹീന്റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് റാഷിനെ കുറിച്ച് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചര്‍ച്ച ചെയ്യാന്‍ ആരംഭിക്കുന്നത്. എന്തുകൊണ്ടാണോ സിദ്ദീഖ് മകനെ എല്ലാവരില്‍ നിന്നും അകറ്റി നിര്‍ത്തിയത് അത് തന്നെ സംഭവിക്കുന്നതായിരുന്നു അന്ന് കണ്ടത്.
സിദ്ദീഖിന്റെ മൂത്ത മകനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളു. മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ് അവനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് നേരത്തെ സിദ്ദീഖ് പറഞ്ഞിട്ടുള്ളത്. സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും റാഷിനും. സിദ്ദീഖിന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ശേഷം നടന്‍ രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു.
