ആലിയയെ മാത്രമല്ല മുൻകാമുകിമാരെയും രഹസ്യമായി പിന്തുടര്ന്നു താരം!!
By
ബോളിവുഡിലെ പ്രണയ ജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കും മറ്റും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എന്നാലിപ്പോഴിതാ വെരിഫൈഡ് സോഷ്യല്‍ മീഡിയ പേജുകള്‍ ഇല്ലെങ്കിലും രണ്‍ബീര്‍ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയില്‍ താരത്തിന് രഹസ്യമായ അക്കൗണ്ടുകളുണ്ട്. ഇതിലൂടെയാണ് താരം ചില സഹതാരങ്ങളേയും മറ്റും ഫോളോ ചെയ്യാറുണ്ട്. ഫേക്ക് ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ കാമുകി ആലിയ ഭട്ട്, മുന്‍ കാമുകിമാരായ ദീപിക പദുകോണ്‍, കത്രീന കൈഫ്, നടന് രണ്‍വീര്‍ സിംഗ് എന്നിവരെയാണ് താരം രഹസ്യമായി ഫോളോ ചെയ്യുന്നത് . തനിയ്ക്ക് ഇന്‍സ്റ്റാഗ്രാം പരിചയപ്പെടുത്തി നല്കിയ രണ്ബീറാണെന്ന് കത്രീന പറഞ്ഞു. അര്‍ബാസ് ഖാന് അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ എത്തിയപ്പോഴാണ് കത്രീന ഇക്കാര്യം പറഞ്ഞത്.
അതുപോലെ തന്നെ രണ്‍ബീറിനു വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും ഇതുവഴി ഫോളോ ചെയ്യുന്നുണ്ടെന്നും കത്രീന തുറന്നു പറഞ്ഞു. ഇതിനെ കുറിച്ച് ദീപികയും വെളിപ്പെടുത്തിയിരുന്നു. രണ്‍ബീറിന് ഫേക്ക് ഇന്‍സ്റ്റാഗ്രാം ഐഡിയുണ്ടെന്ന് ആലിയയും തുറന്ന് സമ്മതിച്ചിട്ടുണ്ട്.
സ്വന്തം പേരില്‍ അല്ലെന്നും മറ്റൊരു പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉള്ളതെന്നും ആലിയ പറഞ്ഞു. കോഫി വിത്ത് കരണ്‍ ഷോയില്‍ ആലിയ അതിഥിയായി എത്തിയപ്പോഴാണ് ഈ സംഭവം തുറന്ന് പറഞ്ഞത്.
ranbir fake accounts followers
