‘ടെര്‍മിനേറ്റര്‍’ സീരീസിലെ ആറാം ചിത്രം ‘ഡാര്‍ക്ക് ഫേറ്റ്’ ട്രെയിലര്‍…
ലോകപ്രശസ്തമായ ടെര്‍മിനേറ്റര്‍ സീരീസിലെ ആറാമത്തെ ചിത്രമായ ടെര്‍മിനേറ്റര്‍-ഡാര്‍ക്ക് ഫേറ്റ് ട്രെയിലര്‍ പുറത്തിറങ്ങി. ടെര്‍മിനേറ്റര്‍ 6; ഡാര്‍ക്ക് ഫേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇക്കുറിയും അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ തന്നെയാണ് ടി-800 മോഡൽ 101 ആയി എത്തുന്നത്. ജോണ്‍ കോനോറിന്‍റെ അമ്മ സാറാ കോനോറായി എത്തുന്നത് പ്രശസ്ത താരം ലിന്‍റ ഹാമില്‍ട്ടണാണ്.
സാറാ കോനോറാണ് സ്കൈനെറ്റിനെതിരെയുള്ള ഭാവിയുദ്ധം നയിക്കുന്നതായി ടീസറിൽ കാണിച്ചിരിക്കുന്നത്. ഷ്വാസ്നഗറിന്‍റെ യുവത്വം അഭിനയിക്കുന്നത് ബ്രറ്റ് അസാറാണ്. 2015-ൽ ഇറങ്ങിയ ടെര്‍മിനേറ്റര്‍ ജെനിസിസിലും ബ്രറ്റ് അഭിനയിച്ചിരുന്നു.
പ്രേക്ഷകരെ ഉദ്യോഗജനകമായ രംഗങ്ങളുടെ മുള്‍മുനയിൽ നിര്‍ത്തുന്നതിനായി ആകാശത്തും കരയിലും കടലിലും യുദ്ധം നടക്കുന്നുണ്ടെന്ന സൂചനയും ടീസറില്‍ തരുന്നുണ്ട്. ഈ വര്‍ഷം നവംബര്‍ ഒന്നിനാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.
ജെയിംസ് കാമറൂണാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ടിം മില്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
terminator-dark-fate Teaser
