Malayalam Breaking News
വീണ്ടും റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്നു , ‘പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ’യിലൂടെ !!!
വീണ്ടും റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്നു , ‘പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ’യിലൂടെ !!!
By
വീണ്ടും റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്നു , ‘പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ’യിലൂടെ !!!
മികച്ച സംവിധായകനെന്നുള്ള പേര് റോഷൻ ആൻഡ്രൂസ് ആദ്യ ചിത്രമായ ഉദയനാണ് താരത്തിലൂടെ തന്നെ സ്വന്തമാക്കിയിരുന്നു. പിന്നീടെത്തിയ ചിത്രങ്ങളൊന്നും ആരാധകരെ നിരാശപെടുത്തിയുമില്ല. മൂന്നു ദിവസം കൊണ്ട് 25 കോടി നേടി കുതിച്ചുയരുകയാണ് പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയും. ഈ ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുകയാണ് വീണ്ടും.
കായംകുളം കൊച്ചുണ്ണി വന്‍വിജയമായതോടെ നിവിന്‍ പോളിയെ തന്നെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. റോഷന് ആന്‍ഡ്രൂസ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ‘പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ’ എന്നാണ്. നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എന്നാല്‍ റോഷന് ആന്‍ഡ്രൂസ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം സംവിധാനം ചെയ്യുന്നത് നിവിന്‍ പോളി ചിത്രമാണോ അല്ലയോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ബോളിവുഡ് ചിത്രമായിരിക്കും അടുത്തതായി ചെയ്യുക എന്ന് റോഷന് ആന്‍ഡ്രൂസ് പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ തന്റെ തന്നെ ഒരു ചിത്രത്തിന്റെ റീമേക്കാണ് ബോളിവുഡ് ചിത്രം.
