Connect with us

സ്ത്രീകളോട് ബഹുമാനമുള്ള ആ സംവിധായകനോട് സിദ്ദിഖിന് പുച്ഛം ! മറുപടിയുമായി പാർവതി

Malayalam Breaking News

സ്ത്രീകളോട് ബഹുമാനമുള്ള ആ സംവിധായകനോട് സിദ്ദിഖിന് പുച്ഛം ! മറുപടിയുമായി പാർവതി

സ്ത്രീകളോട് ബഹുമാനമുള്ള ആ സംവിധായകനോട് സിദ്ദിഖിന് പുച്ഛം ! മറുപടിയുമായി പാർവതി

സ്ത്രീകളോട് ബഹുമാനമുള്ള ആ സംവിധായകനോട് സിദ്ദിഖിന് പുച്ഛം ! മറുപടിയുമായി പാർവതി


ഡബ്ള്യു സി സി – ‘അമ്മ സംഘടനാ പോര് മുറുകുകയാണ്. സിദ്ധിഖിന്റെ വാർത്ത സമ്മേളനം വിവാദമായതോടെ ഇതിനു മറുവടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി. ‘ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ ഇല്ലെന്നു വേണം പറയാന്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തുകൊണ്ടാണ്?. ഇപ്പോള്‍ വ്യക്തിപരമായ വൈരാഗ്യമാക്കി മാറ്റുകയാണ്. അവര്‍ക്കിടയില്‍ തന്നെ വ്യക്തതയില്ല. അവിടെ പോയി കാത്തു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല.

ഒന്നരവര്‍ഷമായി ഈ സംഭവം നടന്നിട്ട് എന്നിട്ട് എന്താണ് അവരെടുത്ത നടപടി. ഇപ്പോള്‍ അവര്‍ ഞങ്ങളോട് മാപ്പു പറയണമെന്നാണ് പറയുന്നത്. ഇതിനൊക്കെ എന്ത് മറുപടിയാണ് നല്‍കേണ്ടത്. അമ്മയിലെ അംഗങ്ങളൊക്കെ വലിയ സീനിയേഴ്‌സ് ആണ്. സംഘടനയിലെ ബൈലോ പ്രകാരം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഇതില്‍ ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്. അതിനുത്തരം കിട്ടാത്തതുകൊണ്ടാണ് ചോദ്യങ്ങളുമായി പൊതുസമൂഹത്തിന് മുന്‍പിലെത്തിയത്.

‘ഇപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതുപോലെ വിഡിയോയും ഡോക്യുമെന്റ്‌സും ഞങ്ങളുടെ കയ്യിലും ഉണ്ട്. അമ്മ മോശമായൊരു സംഘടനയാണെന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. ആഷിക്ക് അബുവിനെതിരെ എന്തുകൊണ്ടാണ് പുച്ഛിച്ച് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരിനെ വരെ അവര്‍ പരിഹസിക്കുകയാണ്.’

‘ആഷിക്ക് അബു എടുത്തത് ധീരമായ നിലപാട് തന്നെയായിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ഒരു സെല്‍ വേണമെന്ന് പറഞ്ഞ ആളെ പരിഹസിക്കുകയാണ് ഇദ്ദേഹം. പിന്നെ എങ്ങനെയാണ് ഇവര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നത്’.

‘കെ.പി.എ.സി. ലളിത ചേച്ചിയുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. ഞാന്‍ അവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുപാട് ആദരവുള്ള നടിയാണ് അവര്‍. ഈ കാലഘട്ടത്തില്‍ നടിമാര്‍ അല്ലെങ്കില്‍ സിനിമയിലെ മറ്റുള്ള സ്ത്രീകള്‍ കടന്നുപോകുന്ന സാഹചര്യം അറിയാവുന്ന ഒരാളാണ് ഞാന്‍. അങ്ങനെയുളളപ്പോള്‍ ലളിത ചേച്ചിയെ പോലുള്ളവരുടെ പ്രസ്താവന വളരെ വേദനിപ്പിച്ചു.’പാര്‍വതി പറഞ്ഞു.

‘അമ്മയിലെ എല്ലാ അംഗങ്ങളെയും പരിചയമുള്ളവരാണ്. കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അതില്‍ ഒരാള്‍ക്കെതിരെയും അല്ല ഞങ്ങളുടെ പോരാട്ടം.’പാര്‍വതി വ്യക്തമാക്കുന്നു.ജഗദീഷ് അമ്മയുടെ ഖജാന്‍ജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് ഇപ്പോഴത്തെ വാര്‍ത്താ സമ്മേളനമെന്നായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം.

parvathy about siddiques press meet

More in Malayalam Breaking News

Trending

Recent

To Top