Malayalam
വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്- മോഹൻലാലിൻറെ പോസ്റ്റ് വൈറൽ.
വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്- മോഹൻലാലിൻറെ പോസ്റ്റ് വൈറൽ.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താര രാജാക്കന്മാരൊക്കെ മൗനം പാലിച്ചിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം 17 അംഗ ഭരണസമിതിയും രാജി വച്ചു. രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി രൂപീകരിക്കുമെന്നാണ് സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റാണ്..
വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്. വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം. രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു, ഗാനത്തിന്റെ യുട്യൂബ് ലിങ്ക് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളമേ പോരൂ എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...