Connect with us

വണ്ണം വെക്കാൻ കാരണമുണ്ട്! ഒടുവിൽ കൺട്രോൾ ചെയ്യാൻ പറ്റാത്ത ആ സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി ഹണി റോസ്

Malayalam

വണ്ണം വെക്കാൻ കാരണമുണ്ട്! ഒടുവിൽ കൺട്രോൾ ചെയ്യാൻ പറ്റാത്ത ആ സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി ഹണി റോസ്

വണ്ണം വെക്കാൻ കാരണമുണ്ട്! ഒടുവിൽ കൺട്രോൾ ചെയ്യാൻ പറ്റാത്ത ആ സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി ഹണി റോസ്

സിനിമ അഭിനയ രംഗത്ത് 19 വർഷത്തിന്റെ അനുഭവ പരിചയമുള്ള താരമാണ് ഹണി റോസ്. വിനയന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മുന്‍നിര നായിക നടിമാരില്‍ ഒരാളായി ഹണി റോസ് വളർന്നു. അഭിനയത്തിനോടൊപ്പം തന്നെ ഉദ്ഘാടനങ്ങളിലും സജീവമായ താരമായിരുന്നു ഹണി റോസ്. മലയാളം നടിമാരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോഡി ഷെയിമിങ്ങിനും അധിക്ഷേപങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ള താരം കൂടിയാണ് ഹണി റോസ്. ഇതൊന്നും താരം കാര്യമാക്കാറില്ല. എന്നാലിപ്പോഴിതാ തന്റെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസിപ്പോൾ. എന്റേത് പെർഫെക്ടായ സ്കിൻ അല്ല. സെൻസിറ്റീവ് സ്കിൻ ആണ്.

അതുകൊണ്ട് തന്നെ നാച്വറലായ പ്രൊഡക്ടുകൾ പരമാവധി ഉപയോ​ഗിക്കാൻ ശ്രമിക്കാറുണ്ട്. മേക്കപ്പ് കൂടുതലും ഞാൻ തന്നെയാണ് ചെയ്യാറ്. എനിക്ക് മേക്കപ്പ് ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്. ഞാൻ തന്നെ മേക്കപ്പ് ചെയ്താലേ എനിക്ക് തൃപ്തിയും വരൂ. എന്റേത് ചുരുണ്ട മുടിയാണ്. ഇടയ്ക്കിടെ സ്ട്രെയ്റ്റ് ചെയ്യുന്നതിനാൽ മുടി ഡാമേജ് ആയിട്ടുണ്ട്. ഇടയ്ക്ക് ഞാൻ രണ്ട് മൂന്ന് തവണ കളർ ചെയ്തു. ഓറഞ്ച് തലമുടിയാക്കി. റേച്ചൽ എന്ന കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരു മാറ്റം വേണമെന്ന് തോന്നി. ഡയാനയെ പോലെ മുടി കട്ട് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു കഥാപാത്രം വരുമ്പോൾ വി​ഗ് വെക്കേണ്ടി വരും. എന്തെങ്കിലും മാറ്റം വേണെമന്ന് തോന്നിയാണ് മുടി കളർ ചെയ്തത്. തെലുങ്കിൽ നിന്ന് പോലും ട്രോൾ വന്നു. അതൊക്കെ നന്നായി ആസ്വദിച്ചു. പിന്നെ കളർ ചേഞ്ച് ചെയ്തെന്നും ഹണി റോസ് വ്യക്തമാക്കി. ഫിറ്റ്നെസ് നോക്കുന്ന ആളാണ് ഞാൻ. പക്ഷെ ഞാൻ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്.

കുക്ക് ചെയ്യുന്നതും അതേ പോലെ ഇഷ്ടമാണ്. സ്വീറ്റ്സിന് അഡിക്ടാണ്. ദിവസവും എന്തെങ്കിലും സ്വീറ്റ്സ് കഴിക്കും. കൺട്രോൾ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നന്നായിട്ട് വണ്ണം വെച്ചിട്ടുണ്ട്. ഇനി കൺട്രോൾ ചെയ്യണം. അതിനുള്ള വർക്കൗട്ടും കാര്യങ്ങളും തുടങ്ങിയിട്ടുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി. തനിക്ക് നേരെ വരുന്ന ബോഡി ഷെയ്മിം​ഗ് കമന്റുകളെ കാര്യമാക്കുന്നില്ലെന്നും ഹണി പറയുന്നു. അവരോട് ഒന്നും പറയാനില്ല. അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ എന്റെ ജോലി ചെയ്യുന്നു. എനിക്കെതിരെയോ ആർക്കെതിരെയോ ആയാലും ഭയങ്കര മോശമാണ്. കഴിയുമെങ്കിൽ ചെയ്യാതിരിക്കുക. ചെയ്താലും തനിക്ക് കുഴപ്പമില്ല, താൻ തന്റെ വർക്കും കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ഹണി റോസ് വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top