Connect with us

രണ്ടാംവരവില്‍ ജഗതിയുടെ സിനിമ; കബീറിന്റെ ദിവസങ്ങള്‍…

Malayalam Breaking News

രണ്ടാംവരവില്‍ ജഗതിയുടെ സിനിമ; കബീറിന്റെ ദിവസങ്ങള്‍…

രണ്ടാംവരവില്‍ ജഗതിയുടെ സിനിമ; കബീറിന്റെ ദിവസങ്ങള്‍…

മലയാളത്തിന്റ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തിനു ശേഷം ക്യാമറയ്ക്ക് മുമ്പിലേക്ക് തിരിച്ചെത്തുന്നുവെന്നത് ഏറെ വാര്ത്തയായിരുന്നു. ആദ്യമായി അദ്ദേഹം ഒരു പരസ്യ ചിത്രത്തിനായാണ് അഭിനയിച്ചത്. ഇപ്പോഴിതാ അദ്ദേഹം അഭിനയിക്കുന്ന സിനിമയുടെ വിശേഷങ്ങള് വന്നിരിക്കുകയാണ്.

ഇക്കുറി മൂന്ന് സംസ്ഥാന അവാര്‍ഡുകള് ലഭിച്ച ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ ശരത് ചന്ദ്രന്‍ നായര് ജെ. നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കബീറിന്റെ ദിവസങ്ങള്‍ ‘എന്ന ചിത്രത്തിലൂടെയാണ് ജഗതി ഏഴ് വര്ഷത്തിനുശേഷം സിനിമയിലെത്തുന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

സംവിധാനം ശരത്ചന്ദ്രനും തിരക്കഥയും സംഭാഷണവും പി.കെ ശ്രീകുമാറും നിര്വ്വഹിക്കുന്നു. മുരളി ചന്ദ് ,ഭരത് ,റേച്ചല്‍ ഡേവിസ് ,ആദിയ പ്രസാദ് ,സുധീര്‍ കരമന ,മേജര്‍ രവി ,ബിജുക്കുട്ടന്‍ ,കൈലാഷ് ,പദ്മരാജന്‍ രതീഷ് ,നോബി ,താരകല്യാണ്‍ സോനാ നായര്‍, ജിലു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്.

ഛായാഗ്രാഹണം ഉദയന്‍ അമ്പാടി നിര്വ്വഹിക്കുന്നു. ഗാനരചന ഹരിനാരായണനും സംഗീതം എം ജയചന്ദ്രനും അല്‍ഫോന്‍സ് ജോസഫുമാണ്. മേക്കപ്പ് സജി കാട്ടാക്കട,എഡിറ്റര്‍ സുജിത് സഹദേവ്, ആര്‍ട് സതീഷ്, കോസ്റ്റ്യൂം ഡിസൈന്‍ സുഹാസ് , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജയന്‍, സ്റ്റില്‍ഫോട്ടോ ഷുമൈനസ്, പ്രൊജെക്ട് ഡിസൈനര്‍ ജയറാം കൈലാസ്, ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍ എന്നിവരാണ്.

Jagathy Sreekumar new movie…

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top