Connect with us

നിങ്ങളിലൂടെയാണ് ഞാൻ വളർന്നു വന്നത്…ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ വിശേഷങ്ങളുമായി ഹരിശ്രീ അശോകൻ ! വീഡിയോ

Malayalam Breaking News

നിങ്ങളിലൂടെയാണ് ഞാൻ വളർന്നു വന്നത്…ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ വിശേഷങ്ങളുമായി ഹരിശ്രീ അശോകൻ ! വീഡിയോ

നിങ്ങളിലൂടെയാണ് ഞാൻ വളർന്നു വന്നത്…ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ വിശേഷങ്ങളുമായി ഹരിശ്രീ അശോകൻ ! വീഡിയോ

മലയാളത്തിന്റെ സ്വന്തം ഹാസ്യ രാജാവ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഹരിശ്രീ അശോകൻ തന്നെ പ്രേക്ഷകർക്ക്‌ മുന്നിലെത്തിയിരിക്കുകയാണ്. ഞാൻ വളർന്നത് നിങ്ങൾ കാരണമാണെന്നും സിനിമയ്ക്കും ആ പ്രോത്സാഹനം നല്കണമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി അഞ്ചു സുഹൃത്തുക്കളുടെ കഥയാണെന്നും ചിത്രം ഫ്രെയിം ടു ഫ്രെയിം മുഴുനീള കോമഡി ചിത്രമാണെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഇന്റര്‍നാഷണല്‍ ഏരിയയില്‍ തുടങ്ങി ലോക്കല്‍ ഏരിയയിലൂടെയാണ് സിനിമ കടന്നുപോകുന്നത്. 

ഹരിശ്രീ അശോകനടക്കം കോമഡിതാരങ്ങളായ ഇന്നസെന്റ്, സലിംകുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ്, കൊളപ്പുള്ളി ലീല, ബിജുക്കുട്ടന്‍ എന്നിവര്‍ അണിനിരക്കു
ന്നു മലേഷ്യന്‍ ബിസിനസ് മാഫിയയുടെയും കേരളത്തിലെ നാട്ടിന്‍പുറത്ത് കൊച്ചുതന്ത്രങ്ങളും കുസൃതികളുമായി കഴിയുന്ന ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രത്തില്‍ ആട്ടവും പാട്ടും ഫൈറ്റും എല്ലാം ചേരുംപടി ചേര്‍ത്തിട്ടുണ്ട്.

മലേഷ്യയില്‍നിന്ന് ബിസിനസ് മതിയാക്കി ഒരു കുടുംബം നാട്ടിലെത്തുന്നതും പിന്നീട് അവരുടെ ജീവിതത്തില്‍  നാട്ടിലെ അഞ്ച് ചെറുപ്പക്കാര്‍ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ തുടക്കം.

രാഹുല്‍ മാധവാണ് ചിത്രത്തിലെ നായകന്‍. തലയില്‍ കള്ളിന്‍കുടം വീണ് റുമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി വന്ന് ഓര്‍മനഷ്ടപ്പെടുന്ന ബിസിനസുകാരനായി നന്ദുവും മക്കളായ അച്ചു, ശിവന്‍, കൃഷ്ണന്‍ എന്നിവരായെത്തുന്ന ഇജാസ്, മനോജ് കെ. ജയന്‍, ടിനി ടോം എന്നിവരും ചിത്രത്തില്‍ ഹരം പടര്‍ത്തുന്നു. ബൈജു, ദീപക് പറമ്പോല്‍, കലാഭവന്‍ ഷാജോണ്‍, പൗളി വല്‍സന്‍, സുരഭി എന്നിവരാണ് മറ്റ് താരങ്ങള്‍.

സമാന്തരമായി കടന്നുപോകുന്ന പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും രണ്ട് കഥകള്‍ ഇടയ്ക്കിടെ ഒന്നിച്ചും പിന്നീട് വേര്‍പെട്ടും ക്ലൈമാക്‌സില്‍ വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു. ചിത്രത്തില്‍ ഏറെ കോമഡി ടച്ചുള്ള സ്‌കെച്ച് റോണി എന്ന രസികള്‍ കഥാപാത്രത്തെയാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതിക്ക് രസംപകരുന്നത് ധര്‍മജന്‍ ടീമിന്റെ കോമഡിയും മൂന്ന് പാട്ടുകളാണ്. ഗോപി സുന്ദര്‍, അരുണ്‍ രാജ്, നാദിര്‍ഷ എന്നിവര്‍ സംഗീതമൊരുക്കിയ ഗാനങ്ങള്‍ ശ്വേത, ഹരിശങ്കര്‍, അഫ്‌സല്‍, അന്തോണി, അന്‍വര്‍ സാദത്ത്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പാടിയത്. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും ആല്‍ബിയുടെ ഛായാഗ്രഹണവും ചിത്രത്തിന് നിറപ്പകിട്ടേകുന്നു.

harisree ashokan talk about an international local story

More in Malayalam Breaking News

Trending

Recent

To Top