Connect with us

മോഹൻലാലിന് കിടിലൻ പിറന്നാൾ സമ്മാനവുമായി മന്ത്രി റിയാസ്

Malayalam

മോഹൻലാലിന് കിടിലൻ പിറന്നാൾ സമ്മാനവുമായി മന്ത്രി റിയാസ്

മോഹൻലാലിന് കിടിലൻ പിറന്നാൾ സമ്മാനവുമായി മന്ത്രി റിയാസ്

കേരളക്കര ഒന്നടങ്കം ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. താരങ്ങളെല്ലാരും ആശംസകളുമായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ആശംസകൾ നേർന്നത്. മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം..

‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.

മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.

More in Malayalam

Trending

Recent

To Top