Connect with us

മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു!! വൈറല്‍ ചിത്രം കണ്ട് സത്യരാജെ പറഞ്ഞത് ആ ഒരൊറ്റ കാര്യം

News

മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു!! വൈറല്‍ ചിത്രം കണ്ട് സത്യരാജെ പറഞ്ഞത് ആ ഒരൊറ്റ കാര്യം

മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു!! വൈറല്‍ ചിത്രം കണ്ട് സത്യരാജെ പറഞ്ഞത് ആ ഒരൊറ്റ കാര്യം

ജിത്തു മാധവന്‍ സംവിധാനംചെയ്ത ആവേശം ആണ് ഫഹദിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. 150 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഇപ്പോഴിതാ നടന്‍ ഫഹദ് ഫാസിലിന്റെ കുട്ടിക്കാലത്തുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ സത്യരാജിന്റെ മടിയില്‍ ഇരിക്കുന്ന കുഞ്ഞ് ഫഹദിന്റെ ചിത്രം ശ്രദ്ധ നേടുകയാണ്. ഈ ചിത്രത്തിന് പിന്നിലുള്ള കഥ പറഞ്ഞിരിക്കുകയാണ് സത്യരാജ്. സത്യരാജിനെ നായകനാക്കി ഫാസില്‍ രണ്ട് ചിത്രങ്ങള്‍ ഫാസില്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിവയായിരുന്നു ആ സിനിമകള്‍. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഫാസിലിന്റെ വീട്ടില്‍ പോയപ്പോഴാണ് സത്യരാജ് ഫഹദിനൊപ്പം ചിത്രമെടുത്തത്. ”കേരളത്തില്‍ എങ്ങനെയാണെന്ന് വച്ചാല്‍ എല്ലാവരും അവരുടെ നാട്ടില്‍ തന്നെയായിരിക്കും. ആലപ്പുഴയിലാണ് പൂവിഴി വാസലിലേ, എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ ചിത്രങ്ങള്‍ ചിത്രീകരിച്ചത്.” ”ഇതില്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് ഷൂട്ടിംഗിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് കുഞ്ഞ് ഫഹദിനെ മടിയിലിരുത്തി ഫോട്ടോ എടുത്തത്. ഗംഭീരമായിരുന്നു ഫാസില്‍ സാറിന്റെ വീട്ടിലെ ലോബ്സ്റ്റര്‍ ബിരിയാണി. ഭക്ഷണം കഴിഞ്ഞ ശേഷമായിരുന്നു ഈ ചിത്രമെടുത്തത്.” മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു” എന്നാണ് സത്യരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

More in News

Trending

Recent

To Top