മരണത്തോട് പോലും ബന്ധപ്പെട്ട വാക്കുകള്‍!! ശ്വാസമെടുക്കുന്നതിന് പോലും പഴി; നിങ്ങളില്ലാതെ ഞാനിത്ര സന്തുഷ്ടയാകില്ല… വിമര്‍ശനങ്ങളോട് പ്രതികരിച്ച് ദിയ കൃഷ്ണ
ചെറുപ്പകാലത്ത് വീട്ടിലെ പറമ്പില്‍ പണിയെടുക്കാനെത്തുന്ന പണിക്കാര്‍ക്ക് കുഴികുത്തി കഞ്ഞി കൊടുത്തിരുന്നെന്നും അത് കാണുമ്പോള്‍ കൊതി തോന്നിയിരുന്നുവെന്നും നടൻ കൃഷ്ണകുമാർ പറഞ്ഞതായിരുന്നു സോഷ്യൽമീഡിയയിൽ നടനും കുടുംബത്തിനും എതിരെ സൈബർആക്രമണം ഉണ്ടായത് . ജീവിതപങ്കാളിയായ സിന്ധുകൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ട വിഡിയോയിലായിരുന്നു നടന്റെ പരാമര്‍ശമുണ്ടായിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ദിയ നടത്തിയൊരു പരാമര്‍ശവും വിവാദമായി മാറിയിരുന്നു. വിവാദങ്ങള്‍ക്കിടെ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. സ്വന്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടാകുന്നത് നല്ലതാണ്. സ്വന്തം മതത്തെ ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷെ, നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത്. മരണത്തോട് പോലും ബന്ധപ്പെട്ട വാക്കുകള്‍. അത് നിങ്ങളുടെ വ്യക്തിത്വത്തേയും നിങ്ങളുടെ പാര്‍ട്ടിയേയും മതത്തേയും ഉപയോഗിച്ച് നിങ്ങളെന്തിനെയാണോ പ്രതിനിധാനം ചെയ്യുന്നത് അതുമാണ് കാണിച്ചു തരുന്നത്.” എന്നാണ് ദിയ പറയുന്നത്.
നിങ്ങള്‍ക്ക് ഒരാളെ ഇഷ്്ടമല്ലെന്നോ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇഷ്്ടമല്ലെന്ന് കരുതി, ശ്വാസമെടുക്കുന്നതിന് പോലും അവരെ പഴിക്കാന്‍ പാടില്ല. നിങ്ങള്‍ ഈ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് എന്തെന്ന് ഒരു നിമിഷം ചിന്തിക്കുക. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഇത്തരം ടോക്‌സിക് സ്വഭാവങ്ങളൊന്നുമില്ലാത്ത നല്ലൊരു ജീവിതം നിങ്ങള്‍ക്ക് ആശംസിക്കുന്നു എന്നും ദിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. ആരുടേയും പേരെടുത്ത് പറയാതെയാണ് ദിയയുടെ പ്രതികരണം. അടുത്തിടെ കൃഷ്ണകുമാര്‍ നടത്തീയ ജാതീയ പരാമര്‍ശം സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വലിയ വിവാദമായി മാറിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദിയയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വരുന്നത്. ലണ്ടന്‍ യാത്രയ്ക്കിടെ ദിയ കൃഷ്ണ പങ്കുവെച്ച വീഡിയോ ആയിരുന്നു. വീഡിയോയില്‍ കൃഷ്ണകുമാര്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. ഇതിനിടെ ഇനി ഇവര്‍ക്ക് മണ്ണില്‍ ഇട്ട് കൊടുത്തു എന്ന് പറഞ്ഞ് അതൊരു പ്രശ്നമാകുമോഎന്ന് ദിയ ചോദിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് ഒരു പ്ലേറ്റ് കൊണ്ട് വരാമായിരുന്നു എന്നും ദിയ പരിഹാസച്ചുവയോടെ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നാലെ ദിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്്. ദിയയുടെ പേജ് അണ്‍ഫോളോ ചെയ്യണമെന്നും ആഹ്വാനമുണ്ടായിരുന്നു. ഇതിനിടെ ഇന്നലെ ദിയ നടത്തിയ പ്രതികരണവും വാര്‍ത്തയായിരുന്നു. ”അടുത്തിടെയായി എന്റെ അക്കൗണ്ടിന് ലഭിക്കുന്ന ശ്രദ്ധയും റീച്ചും ഞാന്‍ ആസ്വദിക്കുന്നുണ്ട്. എന്റെ വ്ളോഗുകള്‍ കാണുന്നതിന് നിങ്ങളെല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും കേരളീയര്‍ക്കും മല്ലൂസിനും. നിങ്ങളില്ലാതെ ഞാനിത്ര സന്തുഷ്ടയാകില്ല. കൂടുതല്‍ അറ്റന്‍ഷനും സന്തോഷത്തിനും…” എന്നായിരുന്നു ദിയയുടെ സ്റ്റോറി.
