മഞ്ഞുപോലൊരു പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവർ
2004 ല്‍ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലെ നിധി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അമൃത പ്രകാശ്. രാജസ്ഥാന് സ്വദേശിയായ അമൃത കമല്‍ സിനിമയിലായിരുന്നു അമൃത തുടക്കം കുറിച്ചത്. തുടക്കവും അവസാനവും അതില്‍ തന്നെയെന്നു പറയാം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ അഭിനയിച്ച അമൃതയെ പിന്നെയാരും കണ്ടിട്ടില്ല. എവിടെയാണ് ഈ അമൃത…? ആരാണീ അമൃത…?
ഈ രാജസ്ഥാന്‍കാരി മോഡലിംഗിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ബോളിവുഡില്‍ കുറച്ച് ചിത്രങ്ങളില്‍ അമൃത അഭിനയിച്ചിട്ടുണ്ട്. നാല് വയസ് പ്രായമുള്ളപ്പോള്‍ തന്നെ അമൃത മോഡലിംഗ് രംഗത്തേക്ക് വന്നു. പരസ്യങ്ങളിലായിരുന്നു ആദ്യം തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അമൃതയുടെ രംഗപ്രവേശം. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. 2004 പുറത്തിറങ്ങിയ കമല്‍ ചിത്രത്തിലൂടെയായിരുന്നു അമൃത മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ടീനേജുകാരിയായ നിധി എന്ന പെണ്കുട്ടിയായിട്ടാണ് അമൃത ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം ജനശ്രദ്ധ ആകര്‍ഷിച്ചില്ലെങ്കിലും ഈ കൊന്ത്രം പല്ലുള്ള പെണ്‍കുട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചിരുന്നു.
മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ അമൃതയുടെ സുഹൃത്തായി എത്തുന്നത് ജയകൃഷ്ണനായിരുന്നു. ലാലു അലക്സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. അന്ന് കണ്ട അമൃതയുടെ രൂപവും ഇന്നു കാണുന്ന അമൃതയുടെ രൂപവും ഒരുപാട് വ്യത്യാസമുണ്ട്. അമൃതയുടെ പുതിയ ഫോട്ടോ കണ്ടവര്‍ക്ക് പെട്ടെന്ന് മനസിലായി കാണില്ല. ഇതാണ് ആ മഞ്ഞുപോലൊരു പെണ്‍കുട്ടി. മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചുകഴിഞ്ഞിരിക്കുകയാണ് അമൃത. സൂരജിന്റെ വിവാഹ് എന്ന പരിപാടിയില്‍ പ്രവര്‍ത്തിച്ച അമൃത ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് . മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ വീണ്ടും സിനിമയില്‍ സജീവമാകുമെന്നും താരത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
