Connect with us

ഭാവനയ്ക്ക് ഇന്ന് 38-ാം ജന്മദിനം, ആശംസകളറിയിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ

Malayalam

ഭാവനയ്ക്ക് ഇന്ന് 38-ാം ജന്മദിനം, ആശംസകളറിയിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ

ഭാവനയ്ക്ക് ഇന്ന് 38-ാം ജന്മദിനം, ആശംസകളറിയിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ

നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളമായി എത്തി മലയാള സിനിമയുടെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടിയായി മാറിയ ഭാവനയ്ക്ക് ഇന്ന് 38-ാം ജന്മദിനമാണ്. താരത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ (Happy Birthday dearest, Love love and only love) എന്നാണ് ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. നിരവധി പേർ ഭാവനയ്ക്ക് കമന്റിലൂടെയും ജന്മദിനാശംസകൾ അറിയിക്കുന്നുണ്ട്. 16-ാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഭാവന സിനിമ ജീവിതത്തിന്റെ 22-ാം വർഷത്തിലേക്ക് കൂടി കടക്കുകയാണ്. ‘നമ്മൾ’ സിനിമയ്ക്ക് പിന്നാലെ ‘തിളക്കം’, ‘ക്രോണിക് ബാച്ച്‌ലർ’, ‘സിഐഡി മൂസ’, ‘സ്വപ്നക്കൂട്’, ‘ഇവർ’ എന്നിങ്ങിനെ നിരവധി ഹിറ്റ് സിനിമകളിൽ തുടക്കത്തിൽ തന്നെ താരമായി. 2006-ലാണ് ഭാവന ‘ചിത്തിരം പേസുതടി’ സിനിമയിലൂടെ തമിഴിലും തുടക്കമിട്ടു. പിന്നീട് തെലുങ്ക്, കന്നട സിനിമകളിലും സൂപ്പർ താരങ്ങളുടെ നായികയായി ഭാവനയുടെ കരിയർ ഗ്രാഫ് ഉയർന്നു. 2017-ൽ ‘ആദം ജോൺ’ എന്ന സിനിമയ്ക്ക് ശേഷം മലയാളം ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിന്ന താരം നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 2023-ൽ മലയാളത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തി. ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ കാര്യങ്ങളില്‍ മാത്രമല്ല ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ അന്യോന്യം ചേര്‍ത്തുപിടിച്ചവരാണ് ഇരുവരും. ഭാവനയെക്കുറിച്ച് പലവട്ടം മഞ്ജു വാചാല ആയിട്ടുമുണ്ട്. എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന വ്യക്തിയാണ് ഭാവന. എന്റെ ജീവിതത്തില്‍ എനിക്കേറെ പ്രിയപ്പെട്ടയാളാണ്. അതിജീവനത്തിന്റെയോ ഒരു സ്ത്രീയുടെ കരുത്തിന്റെയോ കാര്യം പറയുമ്പോള്‍ ഏറ്റവും ഉത്തമമായ മാതൃകയാണ് ഭാവന എന്നൊരിക്കൽ മഞ്ജു പറഞ്ഞിരുന്നു. അതുപോലെ തനിക്ക് സ്വന്തം ചേച്ചിയെ പ്പോലെയാണ് മഞ്ജു ചേച്ചി വഴക്ക്പറയാന്‍ അധികാരമുള്ളവരിലൊരാളാണെന്നും നേരത്തെ മഞ്ജുവിനെക്കുറിച്ച് ഭാവനയും പറഞ്ഞിരുന്നു. ഭാവനയുടെ ആത്മസുഹൃത്തുക്കൾ ആയ ശില്പ ബാല, മൃദുല, ഷഫ്ന സംയുക്ത തുടങ്ങി ഒട്ടനവധി താരങ്ങളും ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top