ബിഗ്‌ബോസിൽ നിന്നും കിട്ടുന്നത് ചില്ലറക്കാശല്ല.. ദിവസം നാല്‍പ്പതിനായിരം; ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതോടെ ഞാൻ ചെയ്തത്- കിടിലം ഫിറോസ്
സമീപകാലത്തായി മുന്‍ ബിഗ് ബോസ് താരങ്ങള്‍ നടത്തിയ ചില പ്രസ്താവനകളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ മത്സരാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്. സമൂഹത്തെ ഉദ്ധരിക്കാന്‍ വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല. അതിന്റെ ആവശ്യവുമില്ല. അങ്ങനെയെങ്കില്‍ സീസണ്‍ വണ്‍ കഴിഞ്ഞത് മുതല്‍ സാബു ചേട്ടന്‍ ഇടപെട്ടു കൊണ്ടേയിരിക്കണ്ടേ. അദ്ദേഹം അദ്ദേഹത്തിന്റെ കാര്യം നോക്കി പോവുകയല്ലേ. ബിഗ് ബോസ് കഴിഞ്ഞ് നമ്മളെ തേടി വലിയൊരു അവസരം വരും, അതുവഴി നമ്മള്‍ അങ്ങ് കേറി പോകും എന്നൊക്കെ കരുതുന്നുണ്ടാകും. പക്ഷെ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. അതൊരു മിഥ്യാധാരണയാണെന്നാണ് ഫിറോസ് പറയുന്നത്. ബിഗ് ബോസ് നെഗറ്റീവ് കണ്ടന്റുള്ള ഷോയാണ്. അതില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും ഇമേജ് നെഗറ്റീവ് ആകും. നന്മ മരത്തെ കണ്ടെത്താനുള്ള ഷോയല്ല അത്. സൂപ്പര്‍ താരങ്ങള്‍ക്കും നെഗറ്റീവ് പറയുന്നവരും പോസിറ്റീവ് പറയുന്നവരും ഉണ്ടല്ലോ. അതുപോലെ ഒരു മത്സരാര്‍ത്ഥിയായി ബിഗ് ബോസില്‍ വരുമ്പോഴും പോസിറ്റീവായി അംഗീകരിക്കുന്നവരും നെഗറ്റീവായി അംഗീകരിക്കുന്നവരും ഉണ്ടാകും.
ചിലര്‍ക്കത് കൂടുതലായിരിക്കും. രണ്ട് തന്നെയാണെങ്കിലും അതിനെ ചോദ്യം ചെയ്യുന്നവരുമുണ്ടെന്നും ഫിറോസ് പറയുന്നു. ഒരു സീസണ്‍ കഴിഞ്ഞ് പുറത്തിറങ്ങിയവരാരും സമൂഹത്തെ ഉദ്ധരിക്കാന്‍ സംസാരിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൈവില്‍ നില്‍ക്കണമല്ലോ? എന്നാണ് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ആളുകള്‍ ബിഗ് ബോസില്‍ പോകാന്‍ തയ്യാറാകുന്നതെന്നും കിടിലം ഫിറോസ് വ്യക്തമാക്കുന്നുണ്ട്. രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് പ്രശസ്തിയാണ്. രണ്ടാമത്തേത് ജീവിക്കാന്‍ അത്യാവശ്യം പൈസ കിട്ടണം. ഇത് രണ്ടും ഒരാള്‍ വാഗ്ദാനം ചെയ്യുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഷോ. രാജ്യം ചര്‍ച്ച ചെയ്യുന്ന ഷോ. ലെജന്ററിയായ നടന്‍ അവതാരകനായ ഷോയില്‍ വിളിക്കുന്നത്. പറയുന്ന കാശും കിട്ടും. പറഞ്ഞുറപ്പിക്കുന്ന കാശ് കിട്ടും. നമ്മുടെ ഡിമാന്റ് അനുസരിച്ചിരിക്കും. ചില്ലറക്കാശല്ല. നാല്‍പ്പതിനായിരം ചോദിച്ചാല്‍ മുപ്പത്തയ്യായിരമോ മുപ്പതിനായിരമോ കിട്ടും. വേണ്ടെന്ന് പറയുമോ?എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതിനകത്തു പോകുന്ന ഒരു മത്സരാര്‍ത്ഥിയും തന്റെ നിലയും വിലയും കളയാന്‍ ഒന്നും ചെയ്യുന്നില്ല. മറ്റുള്ളവര്‍ വിലയിരുത്തുന്നതാണ്. ഇയാള്‍ ഇങ്ങനെയാണ് എന്ന് അവര്‍ ജഡജ് ചെയ്യുന്നതാണ്. മറ്റുള്ളവര്‍ ജഡ്ജ് ചെയ്യുന്നതിനെ നമ്മള്‍ ഗൗനിക്കുന്നില്ലെങ്കില്‍ അതില്‍ കാര്യമില്ല. ഇത്രയും ഭാഷകളില്‍ ബിഗ് ബോസുണ്ട്. എല്ലായിടത്തും നെഗറ്റീവ് തന്നെയാണ് ഔട്ട് കം. ഇതിന്റെ എന്‍ഡ് ഫാക്ട് പണമാണ്. കാശു കിട്ടുന്ന, പ്രശസ്തി കിട്ടുന്ന ഇടത്തേക്ക് ഒരാള്‍ പോകും. അത് എങ്ങനെ വിനിയോഗിക്കും എന്നതിലാണ് കാര്യം എന്നും ഫിറോസ് പറയുന്നു.
