Malayalam
പവര്സ്റ്റാറിനു ശേഷം തന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് ജയറാം; ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഒമര്‍ ലുലു
പവര്സ്റ്റാറിനു ശേഷം തന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് ജയറാം; ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഒമര്‍ ലുലു
ഒമര്‍ ലുലു ബാബു ആന്റണി ചിത്രം പവര്‍സ്റ്റാറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ പവര്‍ സ്റ്റാറിന് ശേഷം ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്ന ചിത്രത്തെ കുറിച്ചും ഒമര്‍ ലുലു ഇപ്പോള്‍ സംസാരിക്കുകയാണ്. മലയാളികളുടെ ജനപ്രിയ നായകന്മാരില് ഒരാളായ ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഒമര്‍ ലുലു പറയുന്നു.
ആ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള സ്റ്റേജില്‍ ആയിട്ടില്ല എന്നും, അതിന്റെ കഥയും തിരക്കഥയും എല്ലാം പൂര്‍ത്തിയായി വരുന്ന മുറക്ക്, പവര്‍ സ്റ്റാര്‍ കഴിഞ്ഞതിനു ശേഷമായിരിക്കും അത് പ്ലാന്‍ ചെയ്യുക എന്നും ഒമര്‍ ലുലു വിശദീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ അ്ഭിപ്രായങ്ങള് തുറന്ന് പറയാറുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് എല്ലാം നല്ല കിടിലന്‍ മറുപടിയാണ് ഒമര്‍ ലുലു നല്‍കാറുള്ളത്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനോടൊപ്പം ഒരു രസകരമായ ട്രോളും ഒമര്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇഷ്ട ടീമുകളുടെ സിനിമയില്‍ തെറിയും ഡബിള്‍ മീനിങ്ങും വന്നാല്‍ പുരോഗമന വാദവും, മറിച്ച് തന്റെ സിനിമയില്‍ എന്തെങ്കിലും കോമഡി പറഞ്ഞാല്‍ തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുന്പില് ഇതൊക്കെ എങ്ങനെയാ കാണുക എന്ന ചോദ്യവും വരുന്നു എന്ന് ഒമര്‍ പറയുന്നു.
പ്രമൂഖ സിനിമാ ഗ്രൂപ്പില്‍ റിവ്യൂ ഒമര്‍ ലുലു സിനിമയില്ലേ ഡബിള്‍ മീനിങ്ങ് കോമഡി കണ്ട് തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുന്പില് ഇതൊക്കെ എങ്ങനെയാ കാണാ…..അതേസമയം തങ്ങളുടെ ഇഷ്ട ടീമുകളുടെ സിനിമയില്‍ തെറിയും ഡബിള്‍ മീനിങ്ങും വന്നാല്‍, പിള്ളേര് ഇതൊക്കെ കേട്ട് പഠിക്കട്ടേ അവരുടെ മുന്പില് എല്ലാം ഓപ്പണ്‍ ആയി സംസാരിക്കണം ഒളിച്ചു വച്ചാല്‍ അവര്‍ കൂടുതല്‍ അപകടങ്ങളില്‍ പോയി ചാടും, നമ്മള് എല്ലാവരും റിയല്‍ ലൈഫില്‍ ഇങ്ങനെ അല്ലേ തുടങ്ങി ഒരു 100 ന്യായീകരണങ്ങള്‍ വരും”- ഒമര്‍ കുറിച്ചു.
