Connect with us

‘ചേട്ടാ, ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്കു മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ?’; മറുപടിയുമായി താരം

Malayalam

‘ചേട്ടാ, ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്കു മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ?’; മറുപടിയുമായി താരം

‘ചേട്ടാ, ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്കു മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ?’; മറുപടിയുമായി താരം

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. അഭിനയത്തിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റിന് വന്ന ഒരു കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

‘ചേട്ടാ, ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്കു മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ?” എന്നായിരുന്നു ആരാധകന്റെ ചോദ്യം. പിന്നാലെ പക്രുവിന്റെ മറുപടിയും എത്തി. ”പണി എടുത്താല്‍,” എന്നാണ് പക്രുവിന്റെ മറുപടി. താരത്തിന് കൈയ്യടയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

1984ല്‍ പുറത്തെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയിലേക്ക് എത്തിയത്. അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോഡും പക്രു കരസ്ഥമാക്കി. 2013ല്‍ കുട്ടിയും കോലും എന്ന ചിത്രം സംവിധാനം ചെയ്ത പക്രു ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങിയും റെക്കോഡ് സ്ഥാപിച്ചിരുന്നു.

‘ജീവിതത്തെ സീരിയസായി കാണുന്ന വ്യക്തിയാണ് ഞാന്‍, തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്, ജോലിയുടെ ഭാഗമാണത്. വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല. കുട്ടിക്കാലം മുതല്‍ക്കേ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ച ആളാണ്, തമാശയുടെ മേമ്പൊടിക്കുള്ളില്‍ നില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളോടെന്നുമൊരു ഇഷ്ടക്കൂടുതലുണ്ട്’ എന്നും ഒരു അഭിമുഖത്തില്‍ ഗിന്നസ് പക്രു പറിരുന്നു.

More in Malayalam

Trending

Recent

To Top