പരസ്പരം ഫോളോ ചെയ്ത് മഞ്ജുവും മീനൂട്ടിയും! അമ്മയുടെയും മകളുടെയും സ്നേഹം കണ്ടോ? ഇരുവരുടെയും സന്തോഷത്തിന് പിന്നിൽ ആ സ്നേഹം..
വർഷങ്ങൾക് മുൻപ് വളരെ വേദനയോടെ കേട്ട ഒരു വിവാഹമോചന വാർത്തയായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിനേഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിഞ്ഞത്. ആ ബന്ധത്തിലാണ് മീനാക്ഷി പിറന്നതും. വിവാഹമോചനത്തിനുശേഷം മകളുടെ സംരക്ഷണാവകാശം ദിലീപ് ഏറ്റെടുത്തു. ഏറെക്കാലം അച്ഛനും മകളും ഒറ്റയ്ക്കായിരുന്നു. ശേഷമാണ് കാവ്യ മാധവൻ ദിലീപിന്റെ രണ്ടാം ഭാര്യയായി വരുന്നത്. ആ വിവാഹത്തിനും മീനാക്ഷി അച്ഛന് പൂർണ പിന്തുണ നൽകി. കാവ്യയിൽ മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. അച്ഛന്റെ രണ്ടാം ഭാര്യയായല്ല സുഹൃത്തുക്കളെപ്പോലെയാണ് മീനാക്ഷിയും കാവ്യയും കഴിയുന്നത്.
മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ഇപ്പോഴും ദിലീപ് സോഷ്യൽമീഡിയയിൽ പരിഹാസവും കുറ്റപ്പെടുത്തലുകളും കേൾക്കാറുണ്ട്. അതുപോലെ തന്നെ അമ്മ മഞ്ജുവിനെ തിരിഞ്ഞ് നോക്കാത്ത മകളെന്നുള്ള ആക്ഷേപം മീനാക്ഷിക്കും സോഷ്യൽമീഡിയ വഴി ലഭിക്കാറുണ്ട്. ഉർവശിയും മനോജ് കെ ജയനും വേർപിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണം മനോജ് കെ ജയൻ ചോദിച്ച് വാങ്ങിയിരുന്നു. എന്നാൽ കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ അച്ഛന്റേയും അമ്മയുടേയും സ്നേഹം ലഭിക്കുന്നുണ്ട്. കാരണം അമ്മ ഉർവശിക്കൊപ്പവും സമയം ചിലവഴിക്കാൻ കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയുമായി താരതമ്യം ചെയ്തതാണ് പലരും മീനാക്ഷിയെ കുറ്റപ്പെടുത്തുന്നത്. മനസാക്ഷിയില്ലാത്ത മകളാണ് മീനാക്ഷിയെന്നൊക്കെയാണ് പലരും താരപുത്രിയെ കുറ്റപ്പെടുത്തി പറയാറുള്ളത്. മാത്രമല്ല മഞ്ജുവും മീനാക്ഷിയും വലിയ അകൽച്ചയിലാണെന്ന തരത്തിലും പ്രചാരമുണ്ട്.
എന്നാൽ സത്യാവസ്ഥ അതല്ലെന്നും അമ്മ-മകൾ ബന്ധം ഇരുവരും പവിത്രമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും വ്യക്തമാകുന്ന ചില വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. കാരണം അമ്മയും മകളും പരസ്പരം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് തുടങ്ങിയിരിക്കുന്നു. ആളുകളെ കാണിക്കാൻ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളുവെന്നും അമ്മയും മകളും നല്ല സ്നേഹത്തിലാണെന്നുമാണ് ഇതിൽ നിന്നും മനസിലാകുന്നത്. മകളുടെ സ്നേഹം ആവശ്യത്തിൽ അധികം കിട്ടുന്നത് കൊണ്ട് തന്നെയാകും പുഞ്ചിരിയോടെ സ്വപ്നങ്ങൾക്ക് പിന്നാലെ മഞ്ജു സഞ്ചരിക്കുന്നതും. എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്നതും. മീനാക്ഷിയും മഞ്ജുവിനെപ്പോലെ തന്നെയാണ്. എപ്പോഴും ഒരു ചെറു പുഞ്ചിരി മുഖത്തുണ്ടാകും. ഒന്നും ഷോ ഓഫ് ചെയ്യാൻ ശ്രമിക്കാറുമില്ല. പതിമൂന്ന് വയസ് വരെ അമ്മയുടെ സ്നേഹം അനുഭവിച്ചിരുന്ന മകൾ അത് നഷ്ടപ്പെട്ട് കഴിയുമ്പോൾ തകർന്നുപോകും. എന്നാൽ മീനാക്ഷി വളരെ സന്തോഷവതിയായാണ് ജീവിക്കുന്നത്. ഡാൻസ്, വാഹനകമ്പം, കൊറിയോഗ്രഫി എല്ലാമായി അമ്മയുടെ മകളായി മുന്നോട്ട് പോവുകയാണ്. അതിന് അർത്ഥം അച്ഛനും അമ്മയും മീനാക്ഷിക്ക് ഒപ്പമുണ്ടെന്ന് തന്നെയാണ്. ക്യാമറ കണ്ണുകളിൽ ഉൾപ്പെടാതെ അമ്മയും മകളും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടാകാം. കഴിഞ്ഞ ദിവസമാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ചെന്നൈയിൽ നടന്ന ബിരുദദാന ചടങ്ങ് കാണാൻ ദിലീപും കാവ്യയും എത്തിയിരുന്നു. മഞ്ജു കൂടി വേണമായിരുന്നുവെന്നാണ് ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ മീനാക്ഷി പങ്കിട്ടപ്പോൾ പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക കമന്റുകളും.
