Malayalam
ദേഹത്തു മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് ഇരച്ചെത്തി ‘അയാൾ’ ! ജനം കുതറിയോടി ..സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ സംഭവിച്ചത്..
ദേഹത്തു മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് ഇരച്ചെത്തി ‘അയാൾ’ ! ജനം കുതറിയോടി ..സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ സംഭവിച്ചത്..
കൂർക്കഞ്ചേരിയില്‍ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലേക്ക് ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തി യുവാവ് .ബിജെപിയുടെ പരിപാടിയിൽഇന്ന് രാവിലെയാണ് സംഭവം.പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വേദിയിലേക്കു തള്ളിക്കയറാൻ യുവാവ് ശ്രമിച്ചത്.
ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവർത്തകർ പിടിച്ചുവച്ചു പൊലീസിനു കൈമാറുകയും ചെയ്തു .
തളിക്കുളം സ്വദേശി സുരേഷ് കുമാറിനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേന്ദ്രപദ്ധതികളെ കുറിച്ച് അറിവ് പകരാനും പങ്കുചേര്‍ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര കോസംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കോട്ടയം ജില്ലാതല ഉദ്ഘാടനം മുൻ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി നിർവഹിക്കുയുണ്ടായി. പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന, കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരില്‍ അവാര്‍ഡ് നൽകുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്‍കും. ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
