ദുരൂഹത ഉയർത്തി ബന്ധു ആരോപിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ബാലഭാസ്ക്കറുടെ ഭാര്യ ലക്ഷ്മി രംഗത്ത്
By
ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ദുരൂഹത ഉയർത്തി ബന്ധു ആരോപിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ബാലഭാസ്ക്കറുടെ ഭാര്യ ലക്ഷ്മി രംഗത്ത്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ സഹായിയ ഒരാള്‍ ഡി.ആര്.ഐയുടെ പിടിയിലായതോടെ വാഹനാപകടത്തില്‍ അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍ നിരവധി സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. അപകടം ഉണ്ടാകുമ്ബോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേതെന്ന ചോദ്യമുന്നയിച്ച് ബാലഭാസ്കറിന്റെ ബന്ധു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിന് പ്രതികരണവുമായെത്തിയിരിക്കുകയാണ് ലക്ഷ്മി. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം തന്റെയും മകളുടെയും മാത്രമാണെന്നും, യാത്രയുടെ ഒരു ഘട്ടത്തിലും അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ബാലുവിന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രിയ വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കഴിഞ്ഞ ദിവസം
മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംശയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറിപ്പ് എഴുതിയിരുന്നു. തങ്ങള്‍ക്ക് ആദ്യം മുതലേ സംശയമുണ്ടായിരുന്നവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് പ്രിയ വേണുഗോപാല്‍ ആരോപിക്കുന്നു. എന്തുകൊണ്ട് ഇത്തരം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിടാന്‍ വൈകിയെന്നതും ഇപ്പോള്‍ എന്തുകൊണ്ട് നിര്‍ബന്ധിതയായെന്നും കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ബാലുവിനെ ബന്ധുക്കളുമായി അടുപ്പിക്കാതിരിക്കാന്‍ ചില സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നതായും ഇവര്‍ ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിലെ ചോദ്യങ്ങള്‍ ഇങ്ങനെ…
1. എല്ലാ ഡോക്ടര്‍മാരോടും അപേക്ഷിച്ചിട്ടും ഒടുവില്‍ പൂര്‍ണ സന്ദര്‍ശന നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവില്‍ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോര്‍മല്‍ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?
2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകല്‍ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം – ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിന്?
3. ബാലുവിന്റെ മാനേജര്‍മാരെ ഉള്‍പ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങള്‍ എന്തായിരുന്നു ?
4. പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നല്‍കാത്തതെന്തുകൊണ്ട്?
5. പോലീസ് രേഖകള്‍ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?
6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?
7. മേല്‍പ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സഹോദരന്റെ മകന്) ആണ് കാറോടിച്ച അര്ജുന് എന്നത് ചര്‍ച്ചയാവാത്തതു എന്തുകൊണ്ട്?
8. ആ യാത്ര മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?
9 . ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നു, ഇതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?
10 പരിക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടര്‍ തന്നെ കൃത്യമായി സാധ്യതകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാര്?
11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?
12 ഓര്‍മയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാന്‍ താല്‍പ്പര്യമില്ല എന്ന മട്ടില്‍ ലക്ഷ്മി ഉറക്കം നടിച്ചതെന്തുകൊണ്ട്?
13 . ബാലുവിന് വേണ്ടി സന്ദര്‍ശക നിയന്ത്രണം കൊണ്ടുവരാന്‍ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാന്‍ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?
14 മരണശേഷം ബലിക്രിയകള്‍ക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടില്‍ കയറ്റാത്തതു എന്ത് കൊണ്ട്?
15 ബാലുവിന്റെ ലക്ഷങ്ങള്‍ വിലയുള്ള വയലിനുകള്‍ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വില്ക്കാന് തീരുമാനിച്ചതാര്?
16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടില്‍ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെന്‍സ് കാര്‍, ഫോണ്‍, എടിഎം കാര്‍ഡുകള്‍ ഇവയെലാം ആക്സിഡന്റ് നടന്നപ്പോള്‍ മുതല്‍ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ? എന്നതടക്കമായിരുന്നു പ്രിയ വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ ചോദ്യങ്ങൾ നിരത്തിയത്. ഇതിന് മറുപടിയെന്നോണമായിരുന്നു ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. അതേ സമയം മാനേജര്‍മാരായ വിഷ്ണുവിനെയും പ്രകാശ് തമ്ബിയേയും സൂക്ഷിക്കണമെന്നും ഇവര്‍ പ്രശ്നക്കാരാണെന്നും ബാലഭാസ്കറിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അമ്മാവനും ഗുരുവുമായ ബി ശശികുമാര്‍ വെളിപ്പെടുത്തി. കൂടാതെ അപകടം നടക്കുന്ന സമയത്ത് കയ്യില്‍ സ്വര്ണ്ണമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ 2-ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
