ദിലീപ് ചിത്രത്തിൽ ഐറ്റം ഡാൻസിന് തയ്യാറായ ആളാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് – റായ് ലക്ഷ്മിക്കെതിരെ ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
ദിലീപ് – കാവ്യാ ദമ്പതികൾക്ക് പെണ്കുഞ്ഞു ജനിച്ചതിനെ തുടർന്ന് അന്യഭാഷാ നടിമാർ ശക്തമായ പ്രതികരണങ്ങൾ അറിയിച്ചിരുന്നു . തപ്‌സി പന്നു , രാകുൽ പ്രീത് , റായ് ലക്ഷ്മി അങ്ങനെ നിരവധി നായികമാരാണ് രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റായ് ലക്ഷ്മിക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ദിലീപിന്റെ പുതിയ ചിത്രത്തിൽ ഐറ്റം ഡാൻസിൽ അഭിനയിക്കാൻ തയാറായ നടിയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകർ ആരോപിക്കുന്നു. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാൻസ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്.
എന്നാൽ ഇത്രയും ഉയർന്ന തുക പ്രതിഫലമായി നൽകാൻ അണിയറപ്രവർത്തകർ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവർത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവർ പറയുന്നു. മലയാളത്തിലെ നായികമാർക്കുപോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തിൽ ഇവർ റായി ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...