Malayalam
തീയറ്ററിലെത്തും മുന്നേ അഡ്വാൻസ് ബുക്കിംഗിലൂടെ റെക്കോർഡ് നേട്ടവുമായി കമൽഹാസൻ ചിത്രം ഇന്ത്യൻ 2! നേടിയത് 7 കോടി
തീയറ്ററിലെത്തും മുന്നേ അഡ്വാൻസ് ബുക്കിംഗിലൂടെ റെക്കോർഡ് നേട്ടവുമായി കമൽഹാസൻ ചിത്രം ഇന്ത്യൻ 2! നേടിയത് 7 കോടി
അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്ര്യ സമര സേനാനിയായ സേനാപതി എന്ന കേന്ദ്ര കഥാപാത്രത്തെ ആധാരമാക്കി 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. തീയറ്ററിലെത്തും മുന്നേ അഡ്വാൻസ് ബുക്കിംഗിലൂടെ റെക്കോർഡ് നേട്ടവുമായി കമൽഹാസൻ ചിത്രം ഇന്ത്യൻ 2 മാറിയിരിക്കുകയാണ്. ബുക്കിംഗിന്റെ ആദ്യ ദിവസം മാത്രം 3.88 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഇന്ത്യയിൽ മാത്രം അഡ്വാൻസ് ബുക്കിംഗ് 6.88 കോടി രൂപ കടന്നു. ഹിന്ദുസ്ഥാനി 2 എന്നും പേരിട്ടിരിക്കുന്ന ചിത്രം 2D, ഐമാക്സ്, 4DX തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രത്തിന്റെ 2D തമിഴ് പതിപ്പ് ഇതുവരെ 4.7 കോടി രൂപ നേടിയിരുന്നു.
കൂടാതെ ഐമാക്സ് 2D പതിപ്പ് 1.7 കോടി രൂപയും 4DX പതിപ്പ് 3.57 ലക്ഷം രൂപയും അഡ്വാൻസ് ബുക്കിംഗ് വഴി നേടി.1.67 കോടിയാണ് ചിത്രത്തിന്റെ തെലുഗ് പ്രി-റിലീസ് ബുക്കിംഗിലൂടെ നേടിയത്. ചിത്രത്തിന്റെ 2D ബോളിവുഡ് പതിപ്പ് 1.67 ലക്ഷം രൂപയും ഐമാക്സ് 2D സ്ക്രീനുകൾ 28,000 രൂപയും 4DX സ്ക്രീനുകൾ 81,000 രൂപയും നേടി. റിപ്പോർട്ട് അനുസരിച്ച് 3.6 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗുമായി തമിഴ്‌നാട് ആണ് മുൻ പന്തിയിൽ. സംസ്ഥാനത്ത് ചിത്രത്തിന് ആദ്യ ദിനം 2415 പ്രദർശനങ്ങൾ ഉണ്ടാകും.
