തിരക്കേറിയ ലിസ്റ്റിൽ ഇടംപിടിച്ച് പ്രിയ… ബോളിവുഡിൽ രണ്ടാമത്തെ ചിത്രമൊരുങ്ങുന്നു…ഇത് പൊളിപൊളിക്കും!!
By
ആദ്യ ചിത്രം റിലീസ് ആകും മുന്‍പേ താരമായി മാറിയതാണ് പ്രിയ വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യർ ഇപ്പോള്‍ തിരക്കേറിയ നടിയാകുകായണ്. ബോളിവുഡില്‍ രണ്ടാമത്തെ ചിത്രത്തിനായി താരം തയ്യാറെടുക്കുന്നു. മലയാളത്തില്‍ ഫൈനല്‍സ് എന്ന ചിത്രത്തില്‍ പിന്നണി ഗാനം ആലപിച്ച പ്രിയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി. ശീവാസ്തവ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം വരച്ചുകാട്ടുന്നതെന്ന ആരോപണം വിവാദം ഉണ്ടാക്കിയിരുന്നു. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
എങ്കിലും ട്രെയിലറിലും സീനുകളിലും പ്രിയ തകര്‍ത്തഭിനയിക്കുന്നത് എല്ലാവരും കണ്ടു. എന്നാല്‍, പുതിയ ചിത്രത്തില്‍ പ്രിയയുടെ നായകന് ആരാണെന്ന് വ്യക്തമല്ല. ഒരു സൈബര്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് വിവരം. ഒരു അഡാർ ലവ് എന്ന മലയാള ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ‘കണ്ണിറുക്കി പെൺകുട്ടി’യുടേതായി ഇനി വരുന്നത് ഹിന്ദി ചിത്രം ‘ശ്രീദേവി ബംഗ്ളാവ്’ ആണ്. മലയാളിയായ പ്രിയയുടെ ബോളിവുഡ് ചിത്രത്തിൻറെ ആദ്യ ടീസർ കണ്ടു ഞെട്ടാത്തവരായാരുമില്ല. അതീവ ഗ്ലാമറസ് ലുക്കിലാണ് നടിയെ ശ്രീദേവി ബംഗ്ളാവിൽ കാണുന്നത്. എന്നാൽ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. സൂപ്പർ നായികയെയാണ് താൻ ‘ശ്രീദേവി ബംഗ്ലാവി’ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ വെളിപ്പെടുത്തിയിരുന്നു. പുറത്തെത്തിയ ടീസറിൽ കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറക്കാർ ഉൾപ്പെടുത്തിയിരുന്നു.
അപൂര്‍വ്വം പേര്‍ക്കേ ഇത്തരത്തിലൊരു ഭാഗ്യം ലഭിക്കാറുള്ളൂ. സ്വീകാര്യതയുടെയും പിന്തുണയുടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയ പ്രകാശ് വാര്യര്‍. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഈ മിടുക്കി ഇത്രയും പോപ്പുലറായി മാറിയതെന്നതും ശ്രദ്ധേയമാണ്. ഇന്നിപ്പോള്‍ സ്വീകാര്യത ലഭിക്കാന്‍ എളുപ്പമാണെങ്കിലും അത് നിലനിര്‍ത്തുകയെന്നത് വലിയ കാര്യമാണ്. . മുന്‍നിര താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള പിന്തുണയാണ് ഈ താരത്തിന് ലഭിച്ചത്.ആദ്യ ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ അഡാര്‍ ലവ് കഴിഞ്ഞിട്ട് മതി അടുത്ത സിനിമയെന്നായിരുന്നു താരത്തിന്റെ തീരുമാനം. യാതൊരുവിധ സിനിമാ ബാക്കഗ്രൗണ്ടുമില്ലാതെയാണ് ഈ താരം സിനിമയിലേക്കെത്തിയത്. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ താരത്തിന്റെ കണ്ണിറുക്കലാണ് വൈറലായി മാറിയത്. യൂട്യബ് ട്രെന്‍ഡിങ്ങില്‍ റെക്കോര്‍ഡിട്ട ഗാനം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഗാനത്തിനെതിരെയുള്ള പ്രതിഷേധവും വിമര്‍ശനവുമൊക്കെ അങ്ങ് ഹൈക്കോടതി വരെ എത്തിയിരുന്നു. എന്നാല്‍ ഇത്തരം കാര്യത്തിന് സമയം ചെലവഴിക്കാതെ വേറെ ജോലികള്‍ ചെയ്തൂടെയെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു ചിലര്‍ ഗാനത്തിനെതിരെ പരാതി നല്‍കിയത്.
തൃശ്ശൂര്‍ സ്വദേശിയായ പ്രിയയ്ക്ക് സിനിമയോട് പണ്ടേ താല്പര്യമുണ്ടായിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഗാനങ്ങളുമായി എത്താറുണ്ട്. ഒമര്‍ ലുലവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്ടിസ്റ്റായാ് താരമെത്തിയത്. ശക്തമായ പിന്തുണയും സ്വീകാര്യതയുമൊക്കെ ലഭിക്കുന്നതിനിടയില്‍ താരത്തെ തേടി വിവാദങ്ങളും വിമര്‍ശനവും എത്തിയിരുന്നു. അഭിനയത്തിലെ പിഴവ് കാരണമാണ് മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. അവാര്‍ഡ് വേദിയിലേക്കെത്തിയ പ്രിയയോടൊപ്പം അസിസ്റ്റന്റിനെ കണ്ടപ്പോഴും വ്യാപക പരിഹാസം ലഭിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.
priya varrier
