Connect with us

എന്റെ ഹൃദയം ഇപ്പോൾ അവളുടെ കയ്യിൽ ……! വെളിപ്പെടുത്തലുമായി അർജുൻ കപൂർ

Social Media

എന്റെ ഹൃദയം ഇപ്പോൾ അവളുടെ കയ്യിൽ ……! വെളിപ്പെടുത്തലുമായി അർജുൻ കപൂർ

എന്റെ ഹൃദയം ഇപ്പോൾ അവളുടെ കയ്യിൽ ……! വെളിപ്പെടുത്തലുമായി അർജുൻ കപൂർ

പൊതുവെ താരങ്ങളുടെ വാർത്തയെന്നാലെ എല്ലാവരും കേൾക്കുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് . അത് താരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചായാലും, ഔദ്യോഗിക ജീവിതത്തെ കുറിച്ചായാലും എല്ലാവരും ആസ്വദിക്കുന്ന ഒന്നാണ് .നിമിഷ നേരം കൊണ്ടാണ് ഇവരെ സംബന്ധിച്ച വാർത്തകൾ വൈറലാകുന്നത്. പ്രണയവും വിവാഹവും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .

ഇന്ത്യൻ സിനിമയുടെ ഹെഡായ ബോളിവൂഡിലെയാണ് വാർത്ത . ബോളിവുഡിൽ ഏറെ ചർച്ചയായ ഒരു പ്രണയകഥയാണ് നടൻ അർജുൻ കപൂറിന്റേയും നടി മലൈക ആറോറയുടേയും. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുളള നിരവധി കഥകൾ പ്രചരിച്ചുവെങ്കിലും താരങ്ങൾ ഒരിക്കൽ പോലും തങ്ങളുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രേക്ഷകരുടേയും ആരാധകരുടേയും ചോദ്യത്തിന് വിരാമമിട്ട് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ.

അർജുൻ കപൂറിന്റെ പിറന്നാൾ ദിവസം തങ്ങൾ പ്രണയത്തിലാണെന്ന് മലൈക വെളിപ്പെടുത്തിയിരുന്നു . തുടർന്ന് നടിയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ ചർച്ച വിഷയമായി മാറി . ഇപ്പോഴിത മലൈക അറോറയുമായുളള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അർജുൻ കപൂർ രംഗത്തെത്തിയിരിക്കുകയാണ് . ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താര പുത്രന്റെ വെളിപ്പെടുത്തൽ.

മലൈകയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നടന്റെ വെളിപ്പെടുത്തൽ. എന്റെ ഹൃദയം അവളുടെ കയ്യിലാണ്. ലൗ ആകൃതിയിലുള്ള ബാഗിൽ മുഖം മറച്ചു നിൽക്കുന്ന നടിയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

അർജുൻ കപൂറിന്റെ ഇത്തവണത്തെ പിറന്നാൾ അൽപം സ്പെഷ്യലായിരുന്നു. മലൈക അറോറയുടെ ആശംസയാണ് അർജുന്റെ പിറന്നാളിനെ സ്പെഷ്യലാക്കിയത് . പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചു കൊണ്ടുള്ളതായിരുന്നു മലൈകയുടെ പേസ്റ്റ്. അർജുനോടൊപ്പമുള്ള അവധി ആഘോഷ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരം പിറന്നാൾ ആശംസ നേർന്നത്. മലൈകയുടെ പോസ്റ്റിൽ ആശംസ നേർന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു.

arjun kapoor – malaika arora – social media

More in Social Media

Trending