Connect with us

ട്വന്റി ട്വന്റിയിൽ മീര അഭിനയിക്കാതിരുന്നതിന് കാരണം ഉണ്ട്! വെളിപ്പെടുത്തി മീര

Uncategorized

ട്വന്റി ട്വന്റിയിൽ മീര അഭിനയിക്കാതിരുന്നതിന് കാരണം ഉണ്ട്! വെളിപ്പെടുത്തി മീര

ട്വന്റി ട്വന്റിയിൽ മീര അഭിനയിക്കാതിരുന്നതിന് കാരണം ഉണ്ട്! വെളിപ്പെടുത്തി മീര

മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ, കസ്തൂരി മാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മീര ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു. തമിഴിലും തെലുങ്കിലും മീരയ്ക്ക് വിജയം ആവർത്തിക്കാൻ കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തുടരെ ലഭിച്ചതാണ് മീരയെ കരിയറിൽ തുണച്ചത്.

പക്ഷേ സിനിമയിൽ കത്തി നിന്ന സമയത്ത് തന്നെ പോയ നടിയാണ് മീര ജാസ്മിൻ. താരം തിരിച്ചുവരണമെന്ന് എല്ലാ പ്രേക്ഷകരും ഒരുപോലെ കൊതിച്ചിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണി നിരന്ന സിനിമയാണ് 2008 ൽ പുറത്തിറങ്ങിയ ട്വന്റി ട്വന്റി. ഈ സിനിമയിൽ മീര അഭിനയിക്കാത്തത് അന്ന് വലിയ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് നടി ഒരിക്കൽ വിശദീകരണം നൽകുകയുണ്ടായി. മീരയുടെ ആ വാക്കുകൾ തന്നെയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. വിധിയിൽ ഞാൻ വിശ്വസിക്കുന്നു. എനിക്ക് വരാനുള്ള സിനിമയാണെങ്കിൽ തനിക്ക് വരും. എന്നിൽ നിന്ന് വിട്ട് പോകുകയാണെങ്കിൽ അതൊരു നല്ല കാരണത്താലാകും. ചില സിനിമകൾ മിസ് ചെയ്തിട്ടുണ്ട്.

പക്ഷെ അയ്യോ അത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും മീര ജാസ്മിൻ വ്യക്തമാക്കി. അതേസമയം ട്വന്റി ട്വന്റി ചെയ്യാതിരുന്നതിൽ വിഷമം ഉണ്ടെന്നും മീര വ്യക്തമാക്കി. ദിലീപേട്ടൻ എന്റെ നല്ല സുഹൃത്താണ്. അദ്ദേഹം എല്ലാം സംഘടിപ്പിച്ചിട്ടും ആ പ്രൊജക്ടിൽ എനിക്ക് ചെയ്യാൻ പറ്റിയില്ല. മനപ്പൂർവം ചെയ്യാഞ്ഞതല്ല. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ദിലീപേട്ടൻ ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചു. 2007 ലാണെന്ന് തോന്നുന്നു. ഏതോ ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ട് പോയി. എന്നോട് ചോദിച്ച ഡേറ്റിൽ ഒരു തെലുങ്ക് പ്രൊജക്ട് വന്നു. അത് തീർക്കേണ്ട അവസ്ഥയിലായി. പെട്ടെന്ന് റിലീസ് ചെയ്യേണ്ടത് കൊണ്ട് അവരുടെ പ്രഷറായി. അപ്പോഴേക്കും ഇവിടെ നിന്ന് ഡേറ്റ് കൺഫോം ആയി എന്നെ വിളിച്ചു. തീരെ പോകാൻ പറ്റാത്ത അവസ്ഥയായി. ഒരുപാട് താരങ്ങളുള്ള സിനിമയാണ്. അവരുടെ ഡേറ്റും തന്റെ ഡേറ്റും ഒന്നിച്ച് കിട്ടാത്ത സാഹചര്യം ആയിരുന്നെന്നും മീര പറയുന്നു. അന്ന് കുറേ പേർ തന്നെ ബാൻ ചെയ്യുകയാണെന്ന് പറഞ്ഞു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാവുകയാണ് മീര. ക്യൂൻ എലിസബത്ത് ആണ് അടുത്തിടെ റിലീസ് ചെയ്ത മീരയുടെ സിനിമ.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top