ഞാൻ ദുൽഖറിന്റെ പിതാവ് മാത്രം ; തുറന്നു പറച്ചിലുമായി മമ്മൂട്ടി
3 പതിറ്റാണ്ടുകൾക്ക് മുകളിലായി മലയാള സിനിമയിൽ സജീവമായിരിക്കുന്ന സൂപ്പർ താരമാണ് മമ്മൂട്ടി. മലയാളത്തിന്റെ താരരാജാക്കന്മാരിലൊരാൾ. തന്റെ തിരക്കിട്ട സിനിമ ജീവിതങ്ങൾക്കിടയിലും പൊതുപ്രവര്‍ത്തനം, സിനിമയിലെ തന്നെ സംഘടനാ പ്രവര്‍ത്തനം, കൈരളി ടിവിയുടെ ചെയര്മാന് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നല്ലപോലെ കൃത്യനിർവ്വഹണം നടത്തുന്ന വ്യക്തിയാണ് മമ്മൂട്ടി . തന്റെ പ്രൊഫഷണൽ ജീവിതങ്ങൾക്കിടയിലും വ്യക്തി ജീവിതത്തിനു പ്രാധാന്യം കൊടുക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട് . തന്റെ വ്യക്തിജീവിതത്തിലെ നിലപാടുകളും അദ്ദേഹം പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട് . ഇതായിപ്പോൾ ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ മകനും യങ് സൂപ്പർ സ്റ്റാറുമായ ദുൽഖർ സൽമാനെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ :
താന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ്. അതുകൊണ്ട് മറ്റു കാര്യങ്ങളില്‍ ഇടപെടാറില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി .‘ദുല്‍ഖര്‍ അദ്ദേഹത്തിന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ്. അവന് തന്നെയാണ് അവന്റെ സിനിമകളും വഴികളും തിരഞ്ഞെടുക്കുന്നത്. ഞാന്‍ അതില്‍ ഒരിക്കലും ഭാഗമല്ല. ഞാന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ്,’ മമ്മൂട്ടി പറഞ്ഞു.
സിനിമയാണ് തന്റെ ഏറ്റവും വലിയ പാഷനെന്നും ജീവിതത്തില്‍ ഏറ്റവും അധികം മുന്‍ തൂക്കം നല്‍കുന്നത് സിനിമയ്ക്കാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം , കഴിഞ്ഞവർഷം ലോകമെമ്പാടുമുള്ള സിനിമ മേഖലയിൽ വൻ കോളിളക്കം സൃഷ്ടിച്ച മീടു മൂവ്മെന്റിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു .
വൈകിയാണെങ്കിലും തുറന്നു പറച്ചിലുകൾ നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങൾ മുമ്പും സിനിമാ മേഖലയിൽ നടന്നിരുന്നു എന്നും നമ്മൾ അറിയുന്നത് ഏറെ വൈകിയാണെന്നും പറഞ്ഞ മമ്മൂട്ടി മലയാള സിനിമയിൽ നല്ല മാറ്റങ്ങൾ സംഭവിക്കുകയാണെന്നും പറഞ്ഞു.
നാടിനെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിച്ച് സെൻസേഷണൽ സൃഷ്ടിച്ച മീടു ഉണ്ടായത് . ഹോളിവുഡിൽ തുടങ്ങി മലയാള സിനിമ മേഖലയെ വരെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മീടു . നടിമാർക്ക് പുറമേ വനിതാ സാങ്കേതിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു .മീടു വിനെ സപ്പോർട്ട് ചെയ്തുകൊണ്ട് മിക്ക നടന്മാരും രംഗത്തെത്തിയിരുന്നു .
mammotty-reveals about his son -dulquer
